Advertisment

വാക്കും പ്രവൃത്തിയും കൊണ്ട് ജീവിതം സുന്ദരമാക്കണമെന്ന് ഫാ. ഡേവിസ് ചിറമേൽ

New Update

publive-image

Advertisment

കുവൈറ്റ്‌ സിറ്റി : വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും ലഭ്യമായ ചെറിയ ജീവിതം സുന്ദരമാക്കണമെന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ. ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ആയ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്‌സസ് ദിന ആഘോഷങ്ങൾ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാഭിമാനമുള്ളവരായാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഫാ. ഡേവിസ് ചിറമേൽ നഴ്സുമാരെ ഓർമ്മിപ്പിച്ചു.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് 'നൈറ്റിംഗ്ഗേൽസ് ഗാല - 2023' എന്ന പേരിൽ നടന്ന നഴ്സസ് ദിനാഘോഷങ്ങൾ പ്രൗഢഗംഭീരമായിരുന്നു. പൊതുസമ്മേളനത്തിൽ നൈറ്റിംഗേൽസ്‌ ഓഫ് കുവൈറ്റ്‌ പ്രസിഡന്റ്‌ സിറിൽ ബി. മാത്യു അധ്യക്ഷത വഹിച്ചു. ആഘോഷപരിപാടികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും, ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നൽകിയ വീഡിയോ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് മെമ്പർഷിപ്പ് കാർഡ് പ്രകാശനവും, ജീവകാരുണ്യ ഫണ്ട്‌ വിതരണവും ഫാ. ഡേവിസ് ചിറമേൽ നിർവഹിച്ചു.

ചടങ്ങിൽ വെച്ച് എമിനന്റ് ലീഡർഷിപ്പ് അവാർഡ് മേട്രൺ പുഷ്പ സൂസൻ ജോർജ്, സുജ മാത്യു എന്നിവർക്ക് നൽകി. 25 വർഷം സേവനം പൂർത്തിയാക്കിയവർക്ക് നഴ്സിംഗ് എക്‌സലൻസ്‌ അവാർഡുകളും സമ്മാനിച്ചു. നേഴ്സസ് ദിനത്തോട് അനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ നേഴ്‌സുമാർക്കായി നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിലേയും പോസ്റ്റർ രൂപകൽപ്പന മത്സരത്തിലേയും വിജയികൾക്ക് സമ്മാനത്തുകകൾ ചടങ്ങിൽ വിതരണം ചെയ്തു.

പൊതുസമ്മേളനത്തിൽ നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് ജോയിന്റ് സെക്രട്ടറി ഷിറിൻ വർഗീസ് സ്വാഗതവും, ട്രഷറർ പ്രഭ രവീന്ദ്രൻ കൃതജ്ഞതയും പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ സുമി ജോണും, റ്റീന സൂസൻ തങ്കച്ചനും അവതാരകരായിരുന്നു. മേട്രൺ പുഷ്പ സൂസൻ ജോർജ്, മേട്രൺ സിജി ജോൺ, ഡോ. ഷൈജി കുമാരൻ, ഡോ. ട്വിങ്കിൾ രാധാകൃഷ്ണൻ, ശ്രീജിത്ത്‌ മോഹൻദാസ്, റോയി കെ. യോഹന്നാൻ, ചെസിൽ ചെറിയാൻ, മനോജ്‌ മാവേലിക്കര, ജേക്കബ് എം. ചണ്ണപ്പേട്ട, ഭവിത ബ്രൈറ്റ് എന്നിവർ സംബന്ധിച്ചു.

ഡിലൈറ്റ്സ് മ്യൂസിക് ബാൻഡ്, കുവൈറ്റ്‌ സംഗീതവിരുന്നിന് നേതൃത്വം നൽകി. വ്യത്യസ്തങ്ങളായ മറ്റ് സംസ്ക്കാരിക പരിപാടികളും ആഘോഷരാവിനെ ആകർഷകമാക്കി. അൽ അൻസാരി എക്സ്ചേഞ്ച് മുഖ്യ സ്പോൺസറും, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കോ സ്പോൺസറുമായിരുന്ന ആഘോഷ പരിപാടികൾക്ക് ലുലു ഹൈപ്പർ മാർക്കറ്റ്, ജേക്കബ്സ് ഇന്റർനാഷണൽ എന്നീ സ്ഥാപനങ്ങളുടെ പിന്തുണയും ലഭിച്ചുവെന്ന് സംഘാടകർ അറിയിച്ചു. സിറിൽ ബി. മാത്യു (പ്രസിഡന്റ്‌), സുമി ജോൺ (വൈസ് പ്രസിഡന്റ്‌), സുദേഷ് സുധാകർ (സെക്രട്ടറി), ഷിറിൻ വർഗീസ് (ജോയിന്റ് സെക്രട്ടറി), പ്രഭ രവീന്ദ്രൻ (ട്രഷറർ), ഷീജ തോമസ് (മാധ്യമ വിഭാഗം കോ-ഓർഡിനേറ്റർ), ട്രീസ എബ്രഹാം (കലാ, കായിക വിഭാഗം സെക്രട്ടറി) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോർഡും നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Advertisment