Advertisment

 ''മതം, മാനവികത, ജനാധിപത്യം’ :’ കുവൈത്ത്‌ കേരള ഇസ്ലാമിക്‌ കൗൺസിൽ ചർച്ച സംഗമം സംഘടിപ്പിച്ചു

New Update
publive-image
കുവൈത്ത്‌ കേരള ഇസ്ലാമിക്‌ കൗൺസിൽ സർഗലയ വിംഗിന്റെ  ആഭിമുഖ്യത്തിൽ ''മതം, മാനവികത, ജനാധിപത്യം’’ എന്ന വിഷയത്തിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. ഫഹാഹീൽ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഹംസ പയ്യന്നൂർ ഉൽഘാടനം ചെയ്തു. കെ.ഐ.സി കേന്ദ്ര സർഗലയ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ അധ്യക്ഷത വഹിച്ചു.
കെ ഐ സി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, മഹബൂല മേഖല പ്രസിഡന്റ്റ് അമീൻ മുസ്‌ലിയാർ ചേകന്നൂർ എന്നിവർ ആശംസകൾ നേർന്നു.മേഖല പ്രതിനിധികളായ അബ്ദുൽ റഹീം ഹസനി , ഹബീബ് കയ്യം , റിയാസ് ചെറുവത്തൂർ , റാഷിദ്‌ ചീക്കോട് , ജലീൽ കണ്ണങ്കര , മിസ്ഹബ് തലയില്ലത്ത് , അജ്മൽ പുഴക്കാട്ടിരി തുടങ്ങിയവർ  ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
നമ്മുടെ രാജ്യത്തിൻറെ മഹത്തായ ഭരണഘടന ഉറപ്പുനൽകുന്ന മൗലികമായ അവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്ന അസഹിഷ്ണുത നിറഞ്ഞാടുന്ന കാലത്ത്‌ മനുഷ്യരെ പരസ്പരം  ഒന്നിപ്പിക്കുന്ന മാനവികതയുടെ രാഷ്ട്രീയം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ശിഹാബ് മാസ്റ്റർ നീലഗിരി മോഡറേറ്ററായിരുന്നു. ഇസ്മായിൽ ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സർഗലയ കൺവീനർ ഇസ്മായിൽ വള്ളിയോത്ത്‌ സ്വാഗതവും കബീർ ഖൈത്താൻ നന്ദിയും പറഞ്ഞു.
Advertisment