Advertisment

ഇടുക്കി അസോസിയേഷൻ കുവൈറ്റ് വിമൻസ് ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു

New Update

publive-image

Advertisment

കുവൈറ്റ്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് വിമൻസ് ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. വിനീത ഔസേപ്പച്ചൻ ചെയർപേഴ്സൺ ആയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ  ജോയിസ് ജോൺ, ജോൻസി ബിനോ, ആൻസി ചാക്കോ, അനിറ്റ് സേവ്യർ, ബിനി ജോസഫ്, ഷിജി പി ചാക്കോ, എലിസബത്ത് സിൽജോ, സ്മിത സെബാസ്റ്റ്യൻ, രാജി മാത്യു, അനിസ ജിന്റോ, ജീനു ജോസ്, അമ്പിളി പോൾ, ശ്രീകല എം. ആർ. ദിവ്യ മാത്യു, ഭവ്യ മാത്യു എന്നിവർ അംഗങ്ങളാണ്.

സ്ത്രീ ശാക്തീകരണം, ബോധവൽക്കരണം എന്നിവയിൽ നേതൃപരമായ ഊന്നൽ നൽകിക്കൊണ്ട് കുവൈറ്റിലുള്ള ഇടുക്കി സ്വദേശികളായ എല്ലാ സ്ത്രീകളെയും അതിന്റെ അംഗങ്ങൾ ആക്കാൻ ലക്ഷ്യമിടുന്നു.  സ്ത്രീകൾക്ക് തുറന്ന ചർച്ചക്കും സർഗാത്മകത പ്രോത്സാഹിപ്പിക്കാനും പ്രശ്നപരിഹാരത്തിനും ഉള്ള ഒരു ഇടമാണ് ഇടുക്കി അസോസിയേഷൻ വുമൺസ് ഫോറം.

സ്ഥാപിച്ച കാലം മുതൽക്ക് തന്നെ ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഏറ്റെടുത്ത നടത്തുന്ന പരിപാടികളിൽ വുമൺസ് ഫോറം അവരുടെ മികച്ച സംഭാവനകൾ നൽകിവരുന്നു. അത് കൂടാതെ തനതായ രീതിയിൽ സെമിനാറുകളും പ്രൊഫഷണൽ ഡെവലപ്മെന്റ് ലക്ഷ്യമാക്കിയുള്ള   പ്രോഗ്രാമുകളും സംഘടിപ്പിച്ചു വരുന്നു. ഇടുക്കി സ്വദേശികളായ എല്ലാ സ്ത്രീകൾക്കും സംഘടനയിൽ അംഗത്വം എടുക്കാമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

Advertisment