Advertisment

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന നൈറ്റ് ഡ്രൈവിന്‍റെ ട്രെയ്‌ലർ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവിന്‍റെ ട്രെയ്‌ലർ പുറത്ത്.ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണി നിരക്കുന്നത്. രൺജി പണിക്കർ, സിദ്ധിഖ്, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്‌സ് ,മുത്തുമണി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം, എഡിറ്റിങ് സുനില്‍ എസ്. പിള്ളൈ. സംഗീതം രഞ്ജിന്‍ രാജ്, കലാസംവിധാനം ഷാജി നടുവില്‍.

 

Advertisment