Advertisment

സോഷ്യൾ മീഡിയയിലെ വിമർശനങ്ങളും കാര്യങ്ങളുമൊക്കെ എനിക്ക് അംഗീകരിക്കാൻ ആദ്യം ബുദ്ധിമുട്ടായിരുന്നു. ഞാന്‍ ഇനി സിനിമയൊന്നും ചെയ്യുന്നില്ല; എന്റെ ലുക്കാണോ പ്രശ്നം. അതോ അഭിനയമാണോ പ്രശ്നം എന്നൊക്കെ ഞാന്‍ ചിന്തിച്ച് കൂട്ടി-സാനിയ

author-image
മൂവി ഡസ്ക്
New Update

സാനിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ദുബൈ ഡയറീസ് എന്ന ഹാഷ്ടാ​ഗോടെ ആണ് സാനിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സുഹൃത്തുക്കളും ഉണ്ട്. ദുബൈയിൽ അടിച്ചുപൊളിച്ച് ഡാൻസ് ചെയ്യുന്ന സാനിയയെയും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. 'ചിന്നു(ക്വീനിലെ കഥാപാത്രം) ഒരുപാട് മാറിപ്പോയല്ലോ' എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

Advertisment

publive-image

സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രമാണ് സാനിയയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. കായംകുളം കൊച്ചുണ്ണി എന്ന വിജയ ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിച്ച ചിത്രമാണിത്. നവീൻ ഭാസ്‌കര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുബൈ, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍.

അതേസമയം, ക്വീൻ സിനിമയിൽ തനിക്കൊപ്പം അഭിനയിച്ചവർ പലരും പിന്നീട് സിനിമകൾ ചെയ്തപ്പോൾ തനിക്ക് മാത്രം അവസരങ്ങൾ ഒന്നും കിട്ടിയില്ലെന്നും അത് തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും സാനിയ അടുത്തിടെ പറഞ്ഞിരുന്നു. "എന്റേതൊരു മിഡിൽ ക്ലാസ് ഫാമിലിയാണ്. അത്തരമൊരു ജീവിത രീതിയിൽ നിന്നും വരുന്ന ഒരു കുട്ടിയെ സംബദ്ധിച്ച് പല കാര്യങ്ങളും അംഗീകരിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. അതുപോലെ തന്നെയായിരുന്നു എന്റെ കാര്യങ്ങളും. സോഷ്യൾ മീഡിയയിലെ വിമർശനങ്ങളും കാര്യങ്ങളുമൊക്കെ എനിക്ക് അംഗീകരിക്കാൻ ആദ്യം ബുദ്ധിമുട്ടായിരുന്നു. ഞാന്‍ ഇനി സിനിമയൊന്നും ചെയ്യുന്നില്ലെന്ന് വരെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ക്വീന്‌ സിനിമയ്ക്ക് ശേഷം എനിക്ക് അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. എന്‍റെ കൂടെ അഭിയിച്ച പലർക്കും സിനിമകൾ കിട്ടാൻ തുടങ്ങി. ആ സിനിമയിൽ ലീഡ് റോൽ ചെയ്തത് ഞാൻ ആയിരുന്നു. എന്നാൽ എനിക്ക് മാത്രം വേറെ സിനിമയൊന്നും കിട്ടിയില്ല. എന്നെ ആളുകൾ അഗീകരിക്കാത്തതുകൊണ്ടാണോ ഇങ്ങനെ വരുന്നതെന്ന ചിന്തയാണ് വന്ന്. അങ്ങനെ ആയപ്പോള്‍ ഞാൻ ഏതാണ്ട് ഡിപ്രഷണനിലേക്ക് പോയി. എന്റെ ലുക്കാണോ പ്രശ്നം. അതോ അഭിനയമാണോ പ്രശ്നം എന്നൊക്കെ ഞാന്‍ ചിന്തിച്ച് കൂട്ടി", എന്നാണ് സാനിയ പറഞ്ഞത്.

Advertisment