Advertisment

ഒടിടി റിലീസിന് പിന്നാലെ കർണാടകയിൽ റിലീസിന് ഒരുങ്ങി മാളികപ്പുറം

author-image
മൂവി ഡസ്ക്
New Update

 വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ, ചിത്രം പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ കർണാടകയിൽ റിലീസിന് ഒരുങ്ങുകയാണ് മാളികപ്പുറം. മാർച്ച് 24 അതായത് നാളെ മുതൽ ആണ് കർണാടകയിൽ മാളികപ്പുറത്തിന്റെ റിലീസ്. ഏകദേശം 50തിൽ അധികം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. കന്നട റിലീസിനോട് അനുബന്ധിട്ട് രണ്ട് ദിവസം മുൻപ് ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Advertisment

publive-image

2022 ഡിസംബര്‍ 30ന് ആയിരുന്നു മാളികപ്പുറത്തിന്‍റെ കേരള റിലീസ്. ആദ്യദിനം മുതൽ പ്രേക്ഷക പ്രശംസകൾക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും ചിത്രം നേട്ടം കൊയ്തിരുന്നു. അഭിലാഷ് പിള്ളയുടേതാണ് മാളികപ്പുറത്തിന്റെ രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കിയ തിരക്കഥ കൂടിയാണിത്. നാല്പത് ദിവസം കൊണ്ട് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടുകയും ചെയ്തു. ഉണ്ണി മുകുന്ദന്‍റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisment