Advertisment

പേളി മാണിയുടെ മകള്‍ നിലയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം

author-image
മൂവി ഡസ്ക്
Updated On
New Update

വിവാഹ ശേഷവും അഭിനയവും അവതരണവുമൊക്കെയായി പേളി സജീവമാണ്.ഇപ്പോഴിതാ നിലയുടെ രണ്ടാം പിറന്നാളാഘോഷത്തിന്റെ വിശേഷങ്ങള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.നില സ്വപ്‌നലോകത്താണ് . ഇതുവരെ കാണാത്ത കാര്യങ്ങളും പ്രിയപ്പെട്ടവരുമൊക്കെയായി പിറന്നാള്‍ ഗംഭീര ആഘോഷമായി മാറുകയായിരുന്നു. ജംഗിള്‍ തീമിലായിരുന്നു ശ്രീനിഷിന്റെ മകള്‍ നിലയുടെ ആദ്യത്തെ പിറന്നാള്‍ ആഘോഷിച്ചത്. രണ്ടാം പിറന്നാളായപ്പോള്‍ തീം തികച്ചും വ്യത്യസ്‍തമായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ ഒത്തുചേരലും നിലയുടെ കുസൃതികളുമെല്ലാം പിറന്നാൾ വ്ളോഗിലൂടെ പേളി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരുന്നു.

Advertisment

publive-image

പേളിയുടെ സഹോദരിയായ റേച്ചലും റൂബനുമെല്ലാം നില ബേബിയെ കാണാനായെത്തിയിരുന്നു. നിലയുടെ കുഞ്ഞനിയനായ റയാനും ചടങ്ങിലെ താരമായിരുന്നു. നിലയ്ക്ക് ഇഷ്ടപ്പെട്ട തീമാണ് അത്. അതാണ് ആഘോഷത്തിനും ഇത് തന്നെ തിരഞ്ഞെടുത്തത് എന്നായിരുന്നു പേളി പറഞ്ഞത്. നിലയുടെ ഡ്രസിന് ചേരുന്ന തരത്തിലായിരുന്നു അറേഞ്ച്‌മെന്‍സെല്ലാം. അതീവ സന്തോഷത്തോടെയായാണ് നില ഫോട്ടോയ്ക്ക് പോസ് ചെയ്‍തത്. കേക്ക് മുറിച്ച സമയത്ത് എല്ലാവര്‍ക്കും നില ഓടിനടന്ന് കേക്കും മിഠായിയും കൊടുക്കുന്നതും വീഡിയോയിൽ കാണാം.

നിലയ്ക്ക് രണ്ട് വയസ് തികഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. പെണ്‍കുഞ്ഞ് ജനിക്കണേ എന്നാണ് താന്‍ ആഗ്രഹിച്ചതെന്ന് മുന്‍പ് പേളി പറഞ്ഞിരുന്നു. ജനനം മുതല്‍ നിലയെ പേളി വീഡിയോയിലൂടെ കാണിച്ചിരുന്നു. എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കിടുന്നവരാണ് ഞങ്ങള്‍. പിന്നെന്തിനാണ് മകളെ മറച്ചുവെക്കുന്നത്. ആരാധകരുടെ കൂടി കുഞ്ഞായാണ് നിലയെ കാണുന്നത്. വീഡിയോകളിലും പോസ്റ്റുകളിലുമെല്ലാം നിലയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്.

Advertisment