Advertisment

മലൈക്കോട്ടൈ വാലിബന്‍ ഒരുങ്ങുന്നു; ആയിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഒരു ഗാനരംഗം ചിത്രീകരിച്ചു

author-image
മൂവി ഡസ്ക്
New Update

മലൈക്കോട്ടൈ വാലിബന്‍’ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നത്. ആയിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിച്ചു. മോഹന്‍ലാല്‍ പാടി അഭിനയിക്കുന്ന രംഗമാണിത്. ചിത്രീകരണം പുലര്‍ച്ചെ നാലുവരെ നീണ്ടു പോയിരുന്നു.

Advertisment

publive-image

1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന്‍ പറയുന്നത്. ജനുവരി 18ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ചതാണ് .മറാഠി നടി സൊണാലി കുല്‍ക്കര്‍ണി,ഹരീഷ് പേരടി തുടങ്ങിയവരാണ് പ്രധാന മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment