കുഞ്ചാക്കോ ബോബനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പകലും പാതിരാവും ഒടിടിയിൽ എത്തുന്നു .സീ5 ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഉടന്‍ ഒടിടിയില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം പകലും പാതിരാവും എപ്പോള്‍ ഒടിടിയില്‍ എത്തുമെന്ന് സീ5 അറിയിച്ചിട്ടില്ല.
മാര്‍ച്ച് മൂന്നിന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പകലും പാതിരാവും. മലയോര പ്രദേശത്തുള്ള ശ്രമത്തില്‍ ഒരു അജ്ഞാതന്‍ വന്ന് താമസിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന ചില സംഭവങ്ങളും. അയാള്‍ വരാനുള്ള കാരണവും ഒക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് റിപ്പോര്‍ട്ടുകള്‍ .
പകലും പാതിരാവും സംവിധാനം ചെയ്തത് അജയ് വാസുദേവാണ്. ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുരു സോമ സുന്ദരം ,തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ. യു, സീത എന്നിവരാണ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും.