Advertisment

നടൻ ഇന്ദ്രജിത്ത് വീണ്ടും ഗായകനാവുന്നു

author-image
മൂവി ഡസ്ക്
New Update

അഭിനേതാവ് എന്നതുപോലെ നല്ല ഗായകന്‍ കൂടിയാണ് നടൻ ഇന്ദ്രജിത്ത്.നവാഗതനായ സനല്‍ വി. ദേവ് സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രജിത്ത്.ഗാനം ആലപിക്കുന്നത് . രഞ്ജിന്‍ രാജിന്റെ സംഗീതത്തിലാണ് പുതിയ ഗാനം. ഗാനം ആലപിക്കുന്നതിന്റെ സന്തോഷം ചിത്രം പങ്കുവച്ച്‌ ഇന്ദ്രജിത്ത് ആരാധകരെ അറിയിച്ചു.

Advertisment

publive-image

ചിത്രത്തിലെ നായകനും ഇന്ദ്രജിത്ത് ആണ്. മുല്ലവള്ളിയും തേന്‍മാവും, ഹാപ്പി ഹസ്ബന്‍ഡ്സ്, നായകന്‍, ചേകവര്‍, അരികില്‍ ഒരാള്‍, മസാല റിപ്പബ്ളിക്, ഏഞ്ചല്‍സ്, അമര്‍ അക്ബര്‍ അന്തോണി, മോഹന്‍ലാല്‍, ആഹാ എന്നീ ചിത്രങ്ങളിലും ഇന്ദ്രജിത്ത് ഗാനം ആലപിച്ചിരുന്നു .

നൈല ഉഷ, ബാബുരാജ്, സരയുഎന്നിവരും കുഞ്ഞമ്മിണീസ് ഹോസ്പിറ്രലില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളം, തെലുങ്ക്, ഭാഷകളില്‍ എത്തുന്ന ചിത്രം ഫാന്റിസിയും ഹ്യൂമറും ചേരുന്ന രസകരമായ കഥയാണ് .

Advertisment