Advertisment

'കായ്പോള' ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ  റിലീസ്  ചെയ്തു

author-image
മൂവി ഡസ്ക്
New Update

ന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി കെജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ  റിലീസ്  ചെയ്തു. ചിത്രത്തിൽ ഉതുപ്പായി ഇന്ദ്രൻസ് എത്തും. വീല്‍ചെയര്‍ ക്രിക്കറ്റിന്‍്റെ കഥ പറയുന്ന ചിത്രം വിഎംആര്‍ ഫിലിംസിന്‍്റെ ബാനറില്‍ സജിമോന്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്ര൦ ഏപ്രിൽ 7ന് പ്രദർശനത്തിന് എത്തും.

Advertisment

publive-image

ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും വീല്‍ചെയര്‍ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ തയ്യാറെടുക്കുന്നത്. ചിത്രത്തിന്‍്റേതായി മുന്‍പ് ഇറങ്ങിയ പോസ്റ്ററും ഏറെ ശ്രദ്ധ പിടിച്ച്‌ പറ്റിയിരുന്നു. ആദ്യ പോസ്റ്ററില്‍ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകന്‍ എബി കുരുവിളയുടെയും ചിത്രമാണുള്ളത്. ഉതുപ്പേട്ടനായി ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി സജല്‍ സുദര്‍ശനുമാണ് വേഷമിടുന്നത്. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്‍്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷിജു എം ഭാസ്കർ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം അനിൽ ബോസാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മുരുകൻ കാട്ടാക്കട, മനു മഞ്ജിത്ത്, ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മെജോ ജോസഫാണ് സംഗീതം പകർന്നിരിക്കുന്നത്. കലാസംവിധാനം: സുനിൽ കുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ,‌ ദിലീപ് കോതമംഗലം, പ്രൊജക്ട് ഡിസൈനർ: എം.എസ് ബിനുകുമാർ, അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ,

Advertisment