നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’ത്തിന്റെ പുതിയ ടീസര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്.ഡിസ്നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസു കൂടിയാണ് ‘കനകം കാമിനി കലഹം’ .
‘വേള്‍ഡ് ഡിസ്നി ഡേ’ ആയ നവംബര്‍ 12 നാണ് ചിത്രത്തിന്റെ റിലീസ്. നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം. ഏറെ ശ്രദ്ധ നേടിയ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25’ എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണിത്.ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തില്‍ കൂടുതല്‍ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകര്‍ക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്റെ ഉറപ്പ്.
ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്, വിന്‍സി അലോഷ്യസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.യാക്സന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് സംഗീത സംവിധാനം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈ ശ്രീജിത്ത് ശ്രീനിവാസന്, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം മെല്‍വി ജെ,മേക്കപ്പ് ഷാബു പുല്‍പ്പള്ളി.