Advertisment

മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ബ്രോ ഡാഡിയുടെ ടീസര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം ബ്രോ ഡാഡിയുടെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്റെ മകനായാണ് പൃഥിരാജ് വേഷമിടുന്നത്.

&t=1s

ചിത്രം ഫാമിലി-കോമഡി എന്റര്‍ടൈനറാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും നര്‍മ്മരംഗങ്ങളാണ് ടീസറിലെ പ്രധാന ആകര്‍ഷണം. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുക. മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍, ജഗദീഷ്, ലാലു അലക്‌സ്, കനിഹ, മുരളി ഗോപി തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Advertisment