Advertisment

' മൈ പ്ലെഡ്ജ് മൈ പ്രൈഡ്'! ഡികെ ഡാൻസ് വേൾഡും മീഡിയ ഫാക്റ്ററിയും ചേർന്നു പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോ ശ്രദ്ധേയമാകുന്നു; ചിത്രീകരിച്ചത്‌ കുവൈറ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

ന്ത്യയുടെ 75-ാമത്‌ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഡികെ ഡാൻസ് വേൾഡും മീഡിയ ഫാക്റ്ററിയും ചേർന്നു പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോ ശ്രദ്ധേയമാകുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ഓർമ്മകളിൽ നിന്ന് വീര്യം ഉൾക്കൊണ്ടു ദേശീയ ഐക്യത്തിനായി ഒരുമിച്ചു മുന്നേറാം എന്ന സന്ദേശമാണ് മൈ പ്ലെഡ്ജ് മൈ പ്രൈഡ് എന്ന പേരിട്ട വീഡിയോ പങ്കുവെക്കുന്നത്.

കുവൈത്തിലെ പ്രമുഖ കൊറിയോഗ്രാഫർ രാജേഷ് കൊച്ചിനിന്റെ ആശയത്തിന് ക്രിസ്റ്റഫർ ദാസ് സംവിധാനവും ഷാജഹാൻ ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിട്ടുള്ളത്. സുമേഷ് സോമസുന്ദരം ആണ് സംഗീതം. ഡി കെ ഡാൻസ് വേൾഡിലെ കൊച്ചു കലാകാരന്മാർ ആണ് ഇന്ത്യയുടെ ഏകതാ സന്ദേശത്തെ തന്മയത്വത്തോടെ വീഡിയോയിൽ അവതരിപ്പിച്ചത്.

https://www.facebook.com/watch/?v=431003325663647&extid=NS-UNK-UNK-UNK-IOS_GK0T-GK1C-GK2T&ref=sharing

നിജാസ് കാസിം, അബിൻ അശോക്, മഞ്ജു തോമസ്, എന്നിവരാണ് മറ്റു അണിയറക്കാർ. പൂർണമായും കുവൈത്തിൽ ചിത്രീകരിച്ച വീഡിയോക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ചത്.

Advertisment