Advertisment

സ്‌കൂട്ടി വൃത്തിയാക്കാന്‍ ദേശീയ പതാക ഉപയോഗിച്ചു, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തം! ഡല്‍ഹിയില്‍ 52കാരന്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: ദേശീയ പതാക ഉപയോഗിച്ച് സ്‌കൂട്ടി തുടച്ച് വൃത്തിയാക്കിയ സംഭവത്തില്‍ 52കാരന്‍ അറസ്റ്റില്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര പ്രദേശത്താണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

തുടര്‍ന്ന് ദേശീയ പതാകയോട് അനാദരവ് കാണിച്ച ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയും, പൊലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. നോര്‍ത്ത് ഘോണ്ട പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാണ് പിടിയിലായത്.

ഇയാള്‍ ദേശീയ പതാക ഉപയോഗിച്ച് വാഹനം വൃത്തിയാക്കുന്നതിന്റെ ദൃശ്യം, സമീപത്തുണ്ടായിരുന്ന ആരോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Advertisment