Advertisment

വനിത ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; വിമാനത്തില്‍ നിന്നും രണ്ട് പേരെ ഇറക്കിവിട്ടു ! സംഭവം ഡല്‍ഹിയില്‍-വീഡിയോ

New Update

publive-image

ന്യൂഡൽഹി: വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഡല്‍ഹി-ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപിക്കുകയായിരുന്നു.

യാത്രികരില്‍ ഒരാള്‍ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി എന്നാണ് വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. ഡൽഹിയിൽനിന്ന് വിമാനം പുറപ്പെടാനിരിക്കെയാണ് യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതെന്നും അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്പൈസ്‌ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

Advertisment