Advertisment

ജമ്മു കശ്മീരില്‍ സൈനിക ട്രക്കിന് തീപ്പിടിച്ച് അഞ്ച് സൈനികര്‍ക്ക് ദാരുണാന്ത്യം; ഇടിമിന്നലേറ്റതെന്ന് സംശയം

New Update

publive-image

ശ്രീനഗര്‍: കശ്മീരില്‍ സൈനിക ട്രക്കിന് തീപിടിച്ച് അഞ്ച് സൈനികര്‍ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പൂഞ്ച്–ജമ്മു ദേശീയപാതയിൽവച്ചാണ് കരസേനയുടെ ട്രക്കിന് തീപിടിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെയായിരുന്നു സംഭവം. ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലെ സങ്കിയറ്റിലേക്ക് പോകുകയായിരുന്ന വാഹനമാണ് കത്തിയമര്‍ന്നത്. ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഇടിമിന്നലേറ്റതാണ് വാഹനത്തിന് തീപിടിച്ചതെന്ന് സംശയിക്കുന്നു.

Advertisment