Advertisment

ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയും കുവൈറ്റും; 'എഫ്ഒസി'യില്‍ തീരുമാനം

New Update

publive-image

Advertisment

ന്യൂഡല്‍ഹി/കുവൈറ്റ്: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള അഞ്ചാം വട്ട 'ഫോറിന്‍ ഓഫീസ് കണ്‍സള്‍ട്ടേഷന്‍' (എഫ്ഒസി) ന്യൂഡല്‍ഹിയില്‍ നടന്നു.

publive-image

ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഇരുപക്ഷവും സമഗ്രമായി അവലോകനം ചെയ്തു. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും വൈവിധ്യവത്കരിക്കാനും തീരുമാനമായി.

publive-image

വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ഗൾഫ്) വിപുലാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്. കുവൈറ്റ് അസിസ്റ്റന്റ്‌ വിദേശകാര്യമന്ത്രി (ഏഷ്യാ അഫയേഴ്‌സ്) സമീഹ് എസ്സ ജോഹർ ഹയാത്ത് കുവൈറ്റ് പ്രതിനിധി സംഘത്തെ നയിച്ചു. ഇരു രാജ്യങ്ങളിലെയും അംബാസഡർമാരും മറ്റ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും എഫ്ഒസിയിൽ പങ്കെടുത്തു.

publive-image

Advertisment