Advertisment

ശിവസേന - ബിജെപി സഖ്യം പിരിയുന്നു. എന്‍ഡിഎ വിടുമെന്ന് ശിവസേന. 2019 ല്‍ ഒറ്റയ്ക്ക് മത്സരിക്കും

New Update

മുംബൈ:  ബി ജെ പിയുടെ ദീര്‍ഘകാല സഖ്യ കക്ഷിയായ ശിവസേന എന്‍ ഡി എ വിടുന്നു.  29 വര്‍ഷം നീണ്ട മുന്നണി ബന്ധം അവസാനിപ്പിക്കുന്ന കാര്യം ശിവസേന നേതാക്കള്‍ തന്നെയാണ് ഇന്ന് പരസ്യമാക്കിയത്.

Advertisment

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ കൂടാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ശിവസേനയുടെ പുതിയ നിലപാട്.  എന്‍ ഡി എയില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണനയും പ്രാതിനിധ്യവും കിട്ടുന്നില്ലെന്ന് പരാതി മോഡി സര്‍ക്കാരിന് തുടക്കം മുതല്‍ തന്നെ ശിവസേനക്കുണ്ട്.

publive-image

അദ്വാനി - രാജ്നാഥ് സിംഗ് നേതൃത്വം മാറി പുതിയതായി വന്ന എന്‍ ഡി എയുടെ മോഡി - അമിത് ഷാ കൂട്ടുകെട്ടിനോട് തുടക്കം മുതല്‍ യോജിക്കാത്ത പാര്‍ട്ടിയാണ് ശിവസേന. സേനയുടെ ശക്തികേന്ദ്രമായ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലാണ് ഈ ഭിന്നത ആദ്യമായി മറനീക്കി പുറത്തുവന്നത്.

അവിടെയും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന ഭീഷണി മുഴക്കിയിരുന്നു.  തെരഞ്ഞെടുപ്പിന് ശേഷം ബി ജെ പി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കാര്യത്തിലും ശിവസേന വീണ്ടുവിചാരം നടത്തിയിരുന്നു. ഒടുവില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുംബൈയിലെത്തിയാണ് ശിവസേനയുമായി ധാരണയിലെത്തിയത്.

എങ്കിലും ഇപ്പോഴും മഹാരാഷ്ട്രയില്‍ ശിവസേന ബി ജെ പി ബന്ധം ഒട്ടും സുഖകരമല്ല. മോഡിയുടെയും അമിത് ഷായുടെയും നേത്രുത്വത്തെ പരസ്യമായി തള്ളിപ്പറയുന്നതാണ് സേനാ തലവന്‍ ഉദ്ദവ് താക്കറെയുടെ നിലപാട്.

മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിപക്ഷത്തെക്കാള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് ഉദ്ദവ് ആണ്. നോട്ടു നിരോധനവും ജി എസ് ടിയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്ന നിലപാടാണ് ശിവസേനയ്ക്ക്. അങ്ങനെ ഭിന്നത രൂക്ഷമായതോടെ ഒത്തുപോകാനാകില്ലെന്ന നിലപാടിലേക്ക് എത്തിയിരിക്കുകയാണ് ശിവസേന.

എന്‍ ഡി എയുടെ പ്രധാന ഘടകകക്ഷി എന്ന നിലയില്‍ സേനയുടെ ശക്തി കേന്ദ്രങ്ങളില്‍ ബി ജെ പിക്ക് ഇത് വെല്ലുവിളി ഉയര്ത്തു൦. അതേസമയം, ശിവസേനയെ അനുനയിപ്പിക്കാന്‍ ഇനിയും ബി ജെ പിയുടെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല.

 

Advertisment