Advertisment

ഖത്തർ ഒഐസിസി ഇൻകാസ് വിപുലമായ റമദാൻ, വിഷു, ഈസ്റ്റർ സംയുക്തമായി  ആഘോഷിച്ചു

New Update

publive-image

Advertisment

ഖത്തര്‍: ഖത്തർ ഒഐസിസി ഇൻകാസ് വിപുലമായ റമദാൻ, വിഷു, ഈസ്റ്റർ സംയുക്തമായി അനേകം ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കന്മാരുടെ സാന്നിധ്യത്തിൽ രണ്ടായിരത്തില്പരം ഇൻകാസ് പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെട്ടു.

പ്രസ്തുത പരിപാടിയിൽ എഐസിസി അംഗം അഡ്വ. എം ലിജു മുഖ്യാതിഥി ആയി പങ്കെടുത്തു. റമദാനും, വിഷുവും, ഈസ്റ്ററും എല്ലാം സ്നേഹവും, സാഹോദര്യവും, ഊട്ടി ഉറപ്പിക്കുന്ന ആഘോഷങ്ങളും ആണെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ സ്വാഗതം ആശംസിക്കുകയും സംഘാടക സമിതി ചെയര്മാന് ജീസ് ജോസഫ് നന്ദിയും പറഞ്ഞു.

സീനിയർ കമ്മ്യൂണിറ്റി ലീഡേഴ്‌സ് ആയ ജെ കെ മേനോൻ, നിലാങ്‌ഷു ദേ, കെ എം വര്ഗീസ്, എസ് എ എം ബഷീർ, സീനു പിളള, ജയതി മൈത്രാ, സിയാദ് ഉസ്മാൻ, മഷൂദ് തുരുത്തിയാട്, ഫാഹിദ് അഹമ്മദ്, സുലൈമാൻ മദനി, ഷമീർ വലിയവീട്ടിൽ, ഡോ ജോജി മാത്യൂസ്, ഡോ സമീർ കലന്തൻ, പ്രിൻസിപ്പൽ ആഷ ഷിജു, ഫുആദ് ഉസ്മാൻ, രാജേഷ് സിംഗ്, ഡോ നയന വാഗ്, ബിശ്വജിത് ബാനർജി, സന്തോഷ് കുമാർ പിള്ള, ദിനേശ് ഗൗഡ, തുടങ്ങിയവർ പങ്കെടുത്ത പ്രസ്തുത പരിപാടിക്ക് ഇൻകാസ് നേതാക്കന്മാരായ ജോർജ്ജ് അഗസ്റ്റിൻ, ഷിഹാസ് ബാബു, അൻവർ സാദത്ത്, നിയാസ് ചെരുപ്പത്ത്, നിഹാസ് കോടിയേരി, ഷംസുദ്ദീൻ ഇസ്മയിൽ, ഈണം മുസ്തഫ, നാസർ വടക്കേക്കാട്, നാസർ കറുകപ്പാടത്ത്, ജൂട്ടാസ് പോൾ, സലീം ഇടശ്ശേരി, ജോയ്പോൾ, മുജീബ്, മധുസൂധനൻ, ഷാഹിദ്, മുഹമ്മദ്ഇടയന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment