Advertisment

തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു

New Update

publive-image

റിയാദ് : തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരൻ (53) ഹൃദയാഘാതത്തെ തുടർന്ന് അൽഖർജ് സനയ്യയിൽ നിര്യാതനായി. സനയ്യയിൽ 22 വർഷമായി റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തി വന്നിരുന്ന ബൈജു, തിരുവനന്തപുരം കമുകിൻകോട്‌ രോഹിണി തുണ്ടുവിള വീട്ടിൽ ദിവാകരൻ - ബേബി ദമ്പതികളുടെ മകനാണ്.

നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തർ അൽഖർജ് കിംങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ചന്ദ്രലേഖ, ആദിത്യൻ, അഭിഷേക് എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്ക്കാരിക വേദി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.

Advertisment