Advertisment

റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മ 'കോഴിക്കോടൻസി'ന് പുതിയ നേതൃത്വം

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

1. മുജീബ് മൂത്താട്ട് (ചീഫ് ഓർഗനൈസർ), 2. മുനീബ് പാഴൂർ (അഡ്മിൻ), 3. ഫൈസൽ പൂനൂർ (ഫിനാൻസ്), 4. ലത്തീഫ് ഓമശ്ശേരി (ഫാമിലി), 5. യതി മുഹമ്മദ് (ചിൽഡ്രൻസ്), 6. ഷമീം മുക്കം (ബിസിനസ്), 7. മുസ്തഫ നെല്ലിക്കാപറമ്പ് (വെൽഫെയർ), 8. സുഹാസ് ചേപ്പാലി (ടെക്നോളജി), 9. എം ടി ഹർഷദ് (പ്രോഗ്രാം), 10. സഫറുള്ള കൊടിയത്തൂർ (മീഡിയ), 11. മിർഷാദ് ബക്കർ (ഒബ്‌സെർവർ)

റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മയായ 'കോഴിക്കോടൻസി'ന് പുതിയ നേതൃത്വം. ചീഫ് ഓർഗനൈസറായി മുജീബ് മൂത്താട്ടിനെയും അഡ്‌മിൻ ലീഡായി മുനീബ് പാഴൂരിനെയും ഫിനാൻസ് ലീഡായി ഫൈസൽ പൂനൂരിനെയും തെരഞ്ഞെടുത്തു. മലസ് അൽമാസ് ഔഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കോഴിക്കോടൻസ് ഫൗണ്ടർ മെമ്പർ അഷ്‌റഫ് വേങ്ങാട്ട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ലത്തീഫ് ഓമശ്ശേരി (ഫാമിലി ലീഡ്), യതി മുഹമ്മദ് (ചിൽഡ്രൻസ് ലീഡ്), ഷമീം മുക്കം (ബിസിനസ് ലീഡ്), മുസ്തഫ നെല്ലിക്കാപറമ്പ് (വെൽഫെയർ ലീഡ്), സുഹാസ് ചേപ്പാലി (ടെക്നോളജി ലീഡ്), എം ടി ഹർഷദ് (പ്രോഗ്രാം ലീഡ്), സഫറുള്ള കൊടിയത്തൂർ (മീഡിയ ലീഡ്), മിർഷാദ് ബക്കർ (ഫൗണ്ടർ ഒബ്‌സെർവർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. മുൻ ചീഫ് ഓർഗനൈസർ സഹീർ മുഹ്‌യുദ്ധീൻ പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് ലീഡ് കെ സി ഷാജു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികൾക്ക് പെപ്പർ ട്രീ ഔഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ പരിപാടി ഹർഷദ് ഫറോക്ക് ഉത്ഘാടനം ചെയ്തു. സഹീർ മുഹ്‌യുദ്ധീൻ, റാഫി കൊയിലാണ്ടി, കബീർ നല്ലളം എന്നിവർ പങ്കെടുത്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കോഴിക്കോടൻസ് മെമ്പർ മഷ്ഹൂദ് ചേന്നമംഗല്ലൂരിന്റെ ഭാര്യ സഫ്ന മശ്‌ഹൂദിനും മക്കൾക്കും ചടങ്ങിൽ യാത്രയയപ്പും ഉപഹാരവും നൽകി. ചീഫ് ഓർഗനൈസർ മുജീബ് മൂത്താട്ട് ഭാവി പരിപാടികൾ വിശദീകരിക്കുകയും സ്വീകരണത്തിന് നന്ദി പറയുകയും ചെയ്തു.

Advertisment