റിയാദ്: കടലുണ്ടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം മൂസക്കോയ, ഫറോക്ക് മുനിസിപ്പൽ മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് വി മുഹമ്മദ് ബഷീർ എന്നിവർക്ക് റിയാദ് കെഎംസിസി ബേപ്പൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
റിയാദ് സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സൗദി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട്, കെ എം സി സി അബ്ദുറഹിമാൻ ഫറോക്ക്, അക്ബർ വേങ്ങാട്ട്, കുഞ്ഞോയി കോടമ്പുഴ, ജസീല മൂസ്സ, റാഫി ബേപ്പൂർ എന്നിവർ സംസാരിച്ചു. കമ്മിറ്റിയുടെ സ്നേഹോപഹാരം നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ടും, മണ്ഡലം പ്രസിഡന്റ് ഫൈസൽ ബാബുവും കൈമാറി.
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മണ്ഡലം പ്രവർത്തക സമിതി അംഗവും, മണ്ഡലത്തിലെ സീനിയർ നേതാവുമായ തടത്തിൽ റഷീദ് സാഹിബ് ചെറുവണ്ണൂരിന് യാത്രയപ്പും നൽകി. ജനറൽ സെക്രട്ടറി ഹസ്സൻ അലി കടലുണ്ടി സ്വാഗതവും, ട്രഷറർ അഷ്റഫ് രാമനാട്ടുകര നന്ദിയും പറഞ്ഞു. മുഹമ്മദ് അംജദ് ഖിറാഅത്ത് നിർവ്വഹിച്ചു.