Advertisment

തൊഴിൽ രംഗത്തെ പുതിയ വെല്ലുവിളികൾ - ശ്രദ്ധേയമായി സിഎൽപി മീറ്റ്

New Update

publive-image

Advertisment

സിജി ജിദ്ദ ചാപ്റ്ററിനു കീഴിലെ സിഎൽപി മീറ്റിൽ നിന്നും

ജിദ്ദ: വൂകാ വേൾഡെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാം ജീവിക്കുന്ന പുതിയ കാലം ഏറെ സങ്കീർണവും ഗതിവേഗം നിറഞ്ഞതുമാണെന്നും അതിനാൽ കാലത്തിനൊപ്പം ചുവട് വെച്ച് അവസരങ്ങളെ കണ്ടെത്തണമെന്നും

പ്രശസ്ത കാരീർഗൈഡും മോട്ടിവേഷനൽ സ്പീക്കറുമായ ഖാസിം പുത്തൻപുരക്കൽ പറഞ്ഞു. സിജി ജിദ്ദ ചാപ്റ്ററിനു കീഴിലെ ക്രിയേറ്റീവ് ലീഡർഷിപ് പ്രോഗ്രാമിൽ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസമെന്നത് സർട്ടിഫിക്കറ്റിൽ ഒതുക്കി നിർത്തേണ്ട ഒന്നല്ല. യോഗ്യതയെക്കാൾ കഴിവിനും നൈപുണ്യത്തിനും മുൻഗണന നൽകുന്നതാണ് ജി സി സിയിലെ പുതിയ തൊഴിൽ വിപണി. വിവിധ പ്രാഫഷനുകളെ അടിസ്ഥാനമാക്കി തുടർ പഠനത്തിൻ്റെ നിരവധി സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എം ഹനീഫ് അവതാരകനായിരുന്നു.

ഓപൺ മൈക് പരിപാടിക്ക് മുഹമ്മദ് കുഞ്ഞി നേതൃത്വം നൽകി. റഷീദ് അമീർ, എം എം ഇർഷാദ്, ഉമൈർ പുന്നപ്പാല, ലത്തീഫ് ദേവർതൊടി, ജഹ്ഫർ എന്നിവർ പങ്കെടുത്തു.

പുസ്തക പരിചയത്തിൽ 'സോർബ, ദ ഗ്രീക്ക്' എന്ന നോവൽ ഫസ്ലിൻ ഖാദർ നിരൂപണം ചെയ്തു. ഫവാസ് കടപ്രത്ത് ഖുർആൻ സന്ദേശം നൽകി. അഷ്റഫ് കെ എം പരിപാടികൾ അവലോകനം നിർവഹിച്ചു. താഹിർ ജാവേദ് സ്വാഗതവും വേങ്ങര നാസർ നന്ദിയും പറഞ്ഞു.

Advertisment