Advertisment

"അൽ ഫിത്റ" ജിദ്ദയുടെ സെക്കൻഡ് ബാച്ച്‌ പാസ് ഔട്ട് പരിപാടി വെള്ളിയാഴ്ച; ഇബ്‌നുതൈമിയഃ മദ്രസയുടെ വെക്കേഷൻ കോഴ്സ് 10 ജൂലൈ പത്ത് മുതൽ ആഗസ്റ്റ് പതിനൊന്ന് വരെ

New Update

publive-image

Advertisment

ജിദ്ദ: "അൽ ഫിത്റ" ജിദ്ദയുടെ സെക്കൻഡ് ബാച്ച്‌ പാസ് ഔട്ട് പരിപാടി വെള്ളിയാഴ്ച കാര്യദർശിയും മാൽദീവ്‌സ് ഹോണററി കോൺസിലറുമായ എഞ്ചി. അബ്ദുൽ അസീസ് ഹനഫി ഉദ്‌ഘാടനം നിർവഹിക്കും. രാത്രി 8 മണിയ്ക്ക് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ഗ്രാജുവേഷൻ സെറിമണിയിൽ പഠിതാക്കൾ പങ്കെടുക്കുന്ന മത്സരങ്ങളും കലാപ്രകടനങ്ങളും അരങ്ങേറും,

കോഴിക്കോട് നല്ലളത്തുള്ള അഞ്ചുമനുൽ തഅ്ലീം സൊസൈറ്റിക്ക് കീഴിൽ 2019 സെപ്റ്റംബറിലാണ് സൗദി അറേബ്യയിലെ ആദ്യ ബാച്ച് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചത്. ബിഗിനർ, ലെവൽ-1 , ലെവൽ-2 എന്നിങ്ങനെ തുടർന്നുള്ള മൂന്ന് വർഷത്തെ പാഠ്യ പദ്ധതിയാണ് അൽ ഫിത്റ, മൂന്ന് മുതൽ നാലു വയസ്സിനിടക്കുള്ള കുട്ടികൾക്കാണ് പ്രവേശനം.

പ്രീ കെ ജി, എൽ കെ ജി, യു കെ ജി, മൂന്നു വർഷത്തെ പഠനം. വിശുദ്ധ ഖുർആൻ മുഴുവൻ തജ്‌വീദോടെ പാരായണം ചെയ്യാൻ, ഖുർആനിലെ അവസാന രണ്ടു ജുസ്‌അ മനപ്പാഠം,നിത്യജീവിതത്തിലെ ദിക്റുകളും ദുആകളും ആശയമടക്കം ഗ്രഹിക്കാനും, ഇസ്ലാമിക മര്യാദകൾ ശീലിക്കാനും അവസരം. എന്നിങ്ങനെ നിരവധി പഠന മേഖലകൾ ഉൾപ്പെടുത്തിയ പഠനരീതിയാണ് അൽ ഫിത്റ.

മൂന്ന് വർഷത്തെ പഠനം പൂർത്തിയാക്കുന്ന ഒരു വിദ്യാർത്ഥി ചുരുങ്ങിയത് 3 തവണയെങ്കിലും വിശുദ്ധ ഖുർആൻ ആദ്യാവസാനം ഓതിത്തീർത്തിരിക്കും എന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത കൂടാതെ മാത്‍സ് ഇ വി എസ് എന്നീ വിഷയങ്ങളിലും ഇംഗ്ലീഷ്, അറബി, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ തുടർപഠനത്തിന്‌ ഒരു അൽഫിത്റ വിദ്യാർത്ഥി പ്രാവീണ്യം നേടിയിരിക്കുമെന്നും, തജ്‌വീദ് നിയമങ്ങൾ പാലിച്ചു കൊണ്ട് ഖുർആനിന്റെ ഏത് ഭാഗത്തു നിന്നും നോക്കി ഓതുവാൻ കുട്ടി പ്രാപ്തമാവുന്നതോടൊപ്പം അവസാന 2 ജൂസ്മഹ് മനപ്പാഠമാക്കുകയും ചെയ്തു കൊണ്ടാണ് ഒരു അൽ ഫിത്റ വിദ്യാർത്ഥി പഠനം പൂർത്തിയാക്കുക എന്ന് ജിദ്ദ അൽ ഫിത്റ സ്റ്റിയറിംഗ് കമ്മിറ്റി പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു.

പരമാവധി 24 കുട്ടികളെ മാത്രം ഉൾകൊള്ളിക്കാവുന്ന ബാച്ചിൽ 2 ട്രൈയിൻഡ് ആയ അദ്ധ്യാപികമാരുടെയും ഒരു അറ്റെൻഡറുടെയും സാന്നിധ്യത്തിൽ കുട്ടികളെ അവരുടെ നിഷ്കളങ്കമായ കളിചിരികളുടെ ലോകത്തേക്ക് വിട്ടുകൊണ്ട് തന്നെ അവരെ പഠിപ്പിക്കുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. പഠനകാര്യങ്ങളിലോ ഹോം വർക്കുകളിലോ നേരിട്ട് രക്ഷിതാക്കൾ ഇടപെടേണ്ടതില്ല . അതോടൊപ്പം, കുട്ടികളുടെ പഠനകാര്യങ്ങളെ കുറിച്ച് അവബോധമുള്ളവരാവുന്നതിനു വേണ്ടി എല്ലാ മാസവും പരന്റ്സിനുള്ള ട്രെയിനിങ് ക്ലാസുകൾ സിലബസിന്റെ ഭാഗമാണ്.

കുട്ടികളുടെ പഠനനിലവാരത്തിലെ പോരായ്മകൾ രക്ഷിതാക്കളുടെ സഹായത്താൽ കൃത്യമായി പരിശോധിച്ചു സമയബന്ധിതമായി പരിഹരിക്കുക എന്നതാണ് ഈ പഠന രീതിയുടെ പ്രത്യേകത. ഏതെങ്കിലും സാഹചര്യത്തിൽ നിലവിലെ സ്ഥാപനത്തിൽ പഠനം മതിയാക്കി നാട്ടിലേക്കു പോവേണ്ട സാഹചര്യം വരികയാണെങ്കിൽ നാട്ടിൽ അൽ ഫിത്റ സ്ഥാപനങ്ങളിൽ തുടർ പഠനം നടത്തുന്നതിന് വേണ്ട സൗകര്യം ലഭ്യമാണ് എന്നത് കൂടി ഈ സിലബസിന്റെ പ്രത്യേകതയായി ജിദ്ദ അൽ ഫിത്റ കമ്മിറ്റി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഇബ്നുതൈമിയ മദ്രസയുടെ കീഴിൽ വർഷം തോറും നടന്നു വരാറുള്ള വെക്കേഷൻ കോഴ്സ് 10 ജൂലൈ , 2023 മുതൽ 11 ഓഗസ്റ്റ് 2023 വരെ ഈ വർഷവും സംഘടിപ്പിക്കുമെന്ന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു, വെക്കേഷൻ സമയത്തെ ക്രിയാത്മകമായി ജിദ്ദയിലെ വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ മദ്രസയിലെ പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴിലായിരിക്കും നടക്കുക നിത്യജീവിതത്തിലെ പ്രാർത്ഥനകൾ കർമ്മപരമായി വിവിധ നമസ്കാരങ്ങൾ പ്രായോഗികമായ ട്രൈനിംഗോടു കൂടി പരിശീലിപ്പിക്കുക പോലുള്ള അടിസ്ഥാന ഇസ്ലാമിക ക്ലാസുകൾ സംഘടിപ്പിക്കും. അതോടൊപ്പം കോഴ്സിന് അവസാനം ഒരു സ്റ്റഡി ടൂർ കൂടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ, ജനറൽ സെക്രട്ടറി ശിഹാബ് സലഫി, വൈസ് പ്രസിഡന്റ് നൂരിഷ വള്ളിക്കുന്ന്, സെക്രെട്ടറിമാരായ ഷാഫി ആലപ്പുഴ , നൗഫൽ കരുവാരക്കുണ്ട് , അഡ്വൈസറി ബോർഡ് അംഗം അമീൻ പരപ്പനങ്ങാടി എക്സിക്യൂട്ടീവ് അംഗം നജീബ് കാരാട്ട് എന്നിവർ സംബന്ധിച്ചു.

Advertisment