Advertisment

മകനോടൊത്ത് കഴിയാൻ വിസിറ്റ് വിസയിലെത്തിയ മാതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

New Update

publive-image

Advertisment

ജിദ്ദ: കിഴക്കൻ സൗദിയിലെ അൽഹസ്സയിൽ കഴിയുന്ന മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് വിസിറ്റ് വിസയിൽ എത്തിയ മാതാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ആലപ്പുഴ, ചെമ്പകശ്ശേരില്‍ പുരയിടം വട്ടയാല്‍ വാര്‍ഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62) ആണ് മരണമടഞ്ഞത്.

ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞ്. മക്കള്‍: മുനീര്‍ മുഹമ്മദ് (സൗദി), മുനീഷ, മരുമക്കള്‍: സുമയ്യ (സൗദി), പുത്തൂര്‍ ഹാരിസ് (നവയുഗം സാംസ്‌ക്കാരികവേദി ദമാം സിറ്റി മുന്‍ മേഖല സെക്രട്ടറി), അബ്ദുല്‍ ഷുകൂര്‍ മാന്നാര്‍ (ഖത്തര്‍).

നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അല്‍ഹസാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അന്ത്യശ്വാസം വലിക്കുകയായിരുന്നു. രണ്ടു മാസങ്ങൾക്ക് മുമ്പാണ് മുന്‍പാണ് നസീമ നാട്ടില്‍നിന്നു എത്തിയത്.

നസീമയുടെ വിയോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് അയക്കുവാനുള്ള നിയമനടപടികള്‍ക്ക് നവയുഗം അല്‍ഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവത്ത്, കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Advertisment