Advertisment

ജിദ്ദയിൽ രണ്ടര പതിറ്റാണ്ട് സേവനം ചെയ്ത ഡോ. അൻവറുദ്ധീന് പ്രവാസ ദേശത്ത് തന്നെ ആറടിമണ്ണ്

New Update

publive-image

Advertisment

ജിദ്ദ: ചികിത്സയിലായിരിക്കേ ജിദ്ദയിൽ മരണപ്പെട്ട ഹൈദരാബാദി സ്വദേശിയായ ഡോക്ടർക്ക് പ്രവാസ ദേശത്ത് തന്നെ അന്ത്യനിദ്ര. ജിദ്ദയിലെ മലയാളികളുടെ സംഗമ കേന്ദ്രമായ ഷറഫിയ്യയിൽ രണ്ടര പതിറ്റാണ്ടായി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന ഡോ. അന്‍വറുദ്ദീന്‍ (66) ആണ് മരണപ്പെട്ടത്.

ഭാര്യ: അസ്ഫി. മക്കള്‍: നസീറുദ്ധീന്‍ (ദമ്മാം), ഇമാദുദ്ദീന്‍ (ഹൈദരാബാദ്), നാസിഹ മഹമൂദ്. മൃതദേഹം ബുധനാഴ്ച ജിദ്ദയിലെ റുവൈസ് ഖബറിടത്തിൽ സംസ്കരിച്ചു. അസ്ർ നിസ്കാര ശേഷം നടന്ന ഖബറക്കത്തിൽ മലയാളികൾ ഉൾപ്പെടെ വലിയ ജനാവലി സംബന്ധിച്ചു.

ജിദ്ദ ഷറഫിയ്യയിൽ മലയാളി മേനേജ്‌മെന്ററിലുള്ള അല്‍റയാന്‍ പോളിക്ലിനിക്കിലെ ജനറല്‍ ഫിസിഷ്യൻ ആയിരുന്നു ഡോ. അന്‍വറുദ്ദീന്‍. ഷുഗർ കൂടുകയും പ്രഷർ കുറഞ്ഞതും കാരണം കുറച്ചു ദിവസങ്ങളായി ജിദ്ദയിലെ സൗദി ജര്‍മന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.

Advertisment