Advertisment

"തർതീൽ" ഖുർആൻ ഫിയസ്റ്റ സമാപിച്ചു; ജിദ്ദ നോർത്ത് സോൺ ജേതാക്കൾ

New Update

publive-image

Advertisment

ഖമീസ് മുശൈത് (അറേബ്യ): വിശുദ്ധ ഖുർആനിന്റെ ആശയ - സന്ദേശങ്ങളുടെ ജനകീയ പഠനവും പ്രചരണവും ലക്ഷ്യമാക്കി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) സൗദി വെസ്റ്റ് നാഷനൽ ഘടകം പ്രവാസി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി സംഘടിപ്പിച്ച ആറാം എഡിഷൻ ദേശീയ തർതീൽ ഗ്രാൻഡ് ഫിനാലെ സമാപിച്ചു. വെള്ളിയാഴ്ച ഖമീസ് മുശൈത്തിലെ അൽ അമീറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ 63 പോയിൻറ് നേടി ജിദ്ദ നോർത്ത് സോൺ ജേതാക്കളായി. ജിദ്ദ സിറ്റി, മദീന എന്നീ സോണുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

publive-image

യൂനിറ്റ് ,സെക്ടർ, സോൺ ഘടകങ്ങളിലെ മത്സരങ്ങൾ പൂർത്തിയാക്കി വിജയികളായ 9 സോണുകളിൽ നിന്നുമുള്ള മത്സരാർത്ഥികളാണ് ജൂനിയർ, സീനിയർ, ഹാഫിള് സീനിയർ, സെക്കൻഡറി, ഹാഫിള് സെക്കൻഡറി, സൂപ്പർ സീനിയർ, ഹാഫിള് സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി നാഷണൽ തലത്തിൽ മത്സരിച്ചത്.

നേരത്തേ ഐ സി എഫ് സൗത്ത് പ്രോവിൻസ് ദഅവാ പ്രസിഡന്റ് ഇബ്റാഹീം സഖാഫിയുടെ പ്രാർഥനയോടെ തുടങ്ങിയ ഉദ്‌ഘാടന സംഗമം ആർ എസ് സി നാഷനൽ ചെയർമാൻ ചാലിയം അഫ്സൽ സഖാഫിയുടെ അധ്യക്ഷതയിൽ ആർ എസ് സി ഗൾഫ് കൗൺസിൽ എക്സ്-ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് അലി അൽഹാസ്സൻ മുഖ്യാതിഥിയായിരുന്നു.

ദേശീയ തലത്തിൽ ഒരു മാസക്കാലം നീണ്ടു നിന്ന ഖുർആനികാഘോഷ പരിപാടികളുടെ സമാപനമായി

വൈകീട്ടു നടന്ന സംഗമം ഒ ഐ സി സി സൗത്ത് റീജിയൻ പ്രസിഡന്റ് അഷറഫ് കുറ്റിച്ചാൽ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ മഹ്മൂദ് സഖാഫി അധ്യക്ഷനായിരുന്നു. മൻസൂർ ചുണ്ടമ്പറ്റ സന്ദേശ പ്രഭാഷണവും സാദിഖ് ചാലിയാർ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. അബ്ദുൽ റഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, ശാഹുൽ മാസ്റ്റർ എന്നിവർ അവാർഡ് ദാനം നിർവഹിച്ചു.

നൗഫൽ എറണാകുളം (ആർ.എസ്.സി ഗ്ലോബൽ), ബഷീർ ചെമ്മാട് (കെ.എം.സി.സി), അബ്ദുൽ റസാഖ് കിണാശേരി(മലയാളം ന്യൂസ്), അനൂപ് സാഹിബ് (എം.ഡി മൈ കെയർ) ഇബ്റാഹീം പട്ടാമ്പി (സാമൂഹ്യ പ്രവർത്തകൻ), അബ്ദുസ്സലാം കുറ്റ്യാടി, ത്വൽഹത് കൊളത്തറ,സൽമാൻ വെങ്ങളം, റഷീദ് പന്തല്ലൂർ, ഡോ. മുഹ്സിൻ, ഉണ്ണീൻ കുട്ടി ഹാജി, ഹനീഫ ഹിമമി തുടങ്ങിയവര്‍ സന്നിഹിതരായി. നാഷനൽ കലാലയം സെക്രട്ടറി സ്വദഖത്തുല്ല സ്വാഗതവും സംഘടന സെക്രട്ടറി നിയാസ് കാക്കൂർ നന്ദിയും പറഞ്ഞു.

Advertisment