Advertisment

'ഞങ്ങളോട് രണ്ടാളോട് കളിക്കാന്‍ ആരുണ്ടടാ' ! കീലേരി അച്ചുവായി യുസ്‌വേന്ദ്ര ചഹാൽ; സഞ്ജു സാംസണ്‍ പങ്കുവച്ച വീഡിയോ വൈറലാകുന്നു

New Update

publive-image

Advertisment

ജയ്പുര്‍: ഐപിഎല്ലില്‍ ഇത്തവണ കിരീടം ചൂടാമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പുകളായ രാജസ്ഥാന്‍ റോയല്‍സ്. സീസണിന് മുന്നോടിയായുള്ള ടീമിന്റെ പരിശീലനവും പുരോഗമിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍. ഇപ്പോള്‍ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ വൈറലാവുകയാണ്.

https://www.facebook.com/watch/?v=624368779701018&t=0

മാമുക്കോയ തകർത്തഭിനയിച്ച 'കീലേരി അച്ചു'വെന്ന കഥാപാത്രത്തെ റീൽസിലൂടെ അഭിനയിക്കുകയും ചെയ്‌ത്‌ കൈയടി വാങ്ങുകയാണ് സഞ്ജുവും സഹതാരം യുസ്വേന്ദ്ര ചഹലും. എന്നോട് കളിക്കാന്‍ ധൈര്യമുണ്ടേല്‍ വാടാ... എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാന്‍ ആരുണ്ടടാ' എന്ന സിനിമാ സംഭാഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് വീഡിയോയില്‍ സഞ്ജുവും ചാഹലും പ്രത്യക്ഷപ്പെടുന്നത്. 'കീലോരി ചഹല്‍ ടൗണില്‍' എന്ന തലക്കെട്ടോടെയാണ് സഞ്ജു സാംസണ്‍ റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്.

Advertisment