Advertisment

ജെസല്‍ കാര്‍നെയ്‌റോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ബെംഗളൂരു എഫ്‌സിയിലേക്കെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന ജെസല്‍ കാര്‍നെയ്‌റോ ടീം വിട്ടു. താരം ബെംഗളൂരു എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടതായാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ജെസലുമായി ഒരു വര്‍ഷത്തേക്ക് കരാര്‍ നീട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ മാത്രം കരാറായതിനാല്‍ താരം ടീം വിടുകയായിരുന്നു. ഗോവ ലീഗില്‍ ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ താരമായിരുന്ന ജെസല്‍ 2019-ലാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്.

Advertisment