Advertisment

ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി സന്ദര്‍ശനം; മാപ്പ് പറഞ്ഞ് മെസി

New Update

publive-image

പാരീസ്: ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി യുടെ അനുമതിയില്ലാതെ സൗദി സന്ദര്‍ശനം നടത്തിയതില്‍ ഖേദപ്രകടനവുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി. ക്ലബിനെ അറിയിക്കാതെയുള്ള സൗദി സന്ദര്‍ശനത്തിന് പിന്നാലെ വിലക്ക് നേരിട്ടതോടെയാണ് മെസിയുടെ ക്ഷമാപണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മെസ്സി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചത്.

'ഞാനൊരു യാത്ര പദ്ധതിയിട്ടിരുന്നു, അത് ഒഴിവാക്കാനായില്ല, കാരണം നേരത്തെ ഒരുവട്ടം ഒഴിവാക്കിയ പരിപാടിയാണത്. ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നു' എന്നുമാണ് ലിയോണല്‍ മെസി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്.

Advertisment