Advertisment

ഗോള്‍ഡന്‍ വിസ ലഭിച്ചതിന് പിന്നാലെ ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാന്‍ നടി റോമ; ട്രേഡ് ലൈസന്‍സ് കരസ്ഥമാക്കി താരം

New Update

publive-image

Advertisment

ദുബായ്: ദുബായില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാന്‍ നടി റോമ ഒരുങ്ങുന്നു. താരം കുറച്ചുനാൾ മുൻപ് യുഎഇ ഗോൾഡൻ വീസ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിനയരംഗത്തെ പോലെ ബിസിനസ് മേഖലയിലും ശോഭിക്കാന്‍ താരത്തിന്റെ പരിശ്രമം.

ദുബായ് വാണിജ്യ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് ട്രേഡ് ലൈസൻസ് നടി സ്വന്തമാക്കി. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

മൂന്ന് മില്യൺ യുഎഇ ദിർഹം മൂലധനം ( ആറ് കോടി ഇന്ത്യൻ രൂപ ) നിക്ഷേപമുള്ളതാണ് പുതിയ റിയൽ എസ്റ്റേറ്റ് ബിസിനസ്സ്. ദുബായ് ബിസിനസ് ബേ കേന്ദ്രമായി പുതിയ റിയൽ എസ്റ്റേറ്റ് ഓഫിസ് തുറക്കാനാണ് താരത്തിന്റെ നീക്കം.

Advertisment