Advertisment

യുവ മലയാളി ഫോട്ടോഗ്രാഫര്‍ യുഎഇയില്‍ മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

ഫുജൈറ: തൃശൂര്‍ സ്വദേശിയായ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. ഫോട്ടോഗ്രാഫറായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവൻ (30) ആണ് ഫുജൈറ ആശുപത്രിയിൽ മരിച്ചത്. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച്‌ 23-ന് ഫുജൈറ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായിരുന്നു. തുടര്‍ന്ന് അസുഖം മൂര്‍ച്ചിക്കുകയും ഞായാറാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയുമായിരുന്നു. പിതാവ്: ശിവന്‍. മാതാവ്: ഗീത. സഹോദരങ്ങള്‍: വൈഷ്ണവ്, കിരണ്‍.

Advertisment