Advertisment

‘ബിപോർജോയ്’ ചുഴലിക്കാറ്റിനെതിരെ മുൻകരുതൽ സ്വീകരിച്ച് യുഎഇ

New Update

publive-image

Advertisment

ദുബായ്: അറബിക്കടലിൽ രൂപപ്പെട്ട ‘ബിപോർജോയ്’ ചുഴലിക്കാറ്റിനെ നേരിടാൻ യുഎഇ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ബാധിച്ചേക്കാവുന്ന ചുഴലിക്കാറ്റിനെ നേരിടാനുള്ള സന്നദ്ധത ഉറപ്പാക്കാൻ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) അധികൃതരുടെ യോഗം ചേർന്നിരുന്നു.

ചുഴലിക്കാറ്റിന്റെ തീവ്രതയും ബാധിച്ചേക്കാവുന്ന പ്രദേശങ്ങളെ സുരക്ഷിതമാക്കുന്നതിനുള്ള മാർ​ഗങ്ങളും വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ചെയ്യുന്നതാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പോസ്റ്റുചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. യോഗത്തിൽ ആഭ്യന്തരമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം, നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. ചുഴലിക്കാറ്റ് രാജ്യത്ത് നേരിട്ട് സ്വാധീനം ചെലുത്തില്ലെന്ന് അയൽരാജ്യമായ ഒമാനിലെ അധികാരികൾ പറഞ്ഞിരുന്നു. എങ്കിലും സാധ്യതകൾ കണക്കിലെടുത്താണ് മന്ത്രാലയം മുൻകരതൽ സ്വീകരിച്ചിരിക്കുന്നത്.

Advertisment