Advertisment

സ്വാതന്ത്ര്യദിനാഘോഷവും, ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ ഉദ്ഘാടനവും ഓഗസ്റ്റ് 21ന്‌

New Update

publive-image

Advertisment

ഫിലഡൽഫിയാ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ്) പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടനവും ഓഗസ്റ്റ് 21 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫെറോന ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ( 608 Welsh Rd, Philadelphia, PA 19115) നടത്തപ്പെടും. എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കും.

publive-image

പ്രമുഖ കോൺഗ്രസ് നേതാക്കന്മാർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനു ശേഷം ഫിലാഡൽഫിയായിലെ കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിക്കൊണ്ടുള്ള ഗാനമേള, ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ പരിപാടികൾ അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജോസ് കുന്നേൽ (ചെയർമാൻ) 215 681 8679, സാബു സ്കറിയ (പ്രസിഡന്റ്) 267 980 7923, കൊച്ചുമോൻ വയലത്ത് (ജനറൽ സെക്രട്ടറി) 215 421 9250.

Advertisment