Advertisment

സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ അവഗണിച്ച് സ്ത്രീയും പുരുഷനും തുല്യരാവണമെന്ന് പറയുന്നത് പ്രകൃതിക്ക് യോജിച്ചതാണോ ? സ്ത്രീകൾ പൊതു സ്വത്താണോ ? (പ്രതികരണം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സ്ത്രീ-പുരുഷ സമത്വം യാഥാര്‍ഥ്യമാക്കാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്നവരേ... അത് ഒരു കാലത്തും പറ്റുമെന്ന് നിങ്ങൾ സ്വപ്നം കാണണ്ട. അപർണ തന്നെ വിഷയം. ആണിന്റെയും പെണ്ണിന്റെയും വസ്ത്രം ഒന്നാക്കിയത് കൊണ്ട് യാതൊരു കാര്യവുമില്ല ഫെമിനുസ്റ്റുകളെ, പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം ഉടുതുണിയുമായി മാത്രം ബന്ധപ്പെട്ടതല്ല, സഖാക്കളെ, ഉടലുമായും മനസുമായും സത്തയുമായുമൊക്കെ ബന്ധപ്പെട്ടതാണ്. എല്ലാ പെണ്ണുങ്ങളും 'ഇതാ എന്നെ തൊട്ടോളിൻ കെട്ടിപിടിച്ചോളിൻ' എന്ന്പറഞ്ഞു നിന്ന് തരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?

സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ അവഗണിച്ച് സ്ത്രീയും പുരുഷനും തുല്യരാവണമെന്ന് പറയുന്നത് പ്രകൃതിക്ക് യോജിച്ചതാണോ ? തുല്യത വേണം, അത് നിങ്ങൾ പറയുന്നത് പോലെ ഉടുപ്പിക്കുന്നതിലും അടുത്തിരുത്തുന്നതിലും കൈ പിടിക്കുന്നതിലും ഡാൻസ് കളിക്കുന്നതിലും ഒന്നുമല്ല വേണ്ടത്, അധ്വാനത്തിനുള്ള വേതനം കൊടുക്കുന്നതിലും സാമൂഹിക രംഗത്തും രാഷ്ട്രീയ മേഖലയിലും കലാ-സാഹിത്യം ഇങ്ങനെയുള്ള രംഗത്തു മൊക്കെയാണ്.

ഈയടുത്ത് ഒരു വടം വലി മത്സരത്തിൽ പോലും സ്ത്രീകളുടെ സമ്മാന തുക കുറച്ചുകൊണ്ട് വിവേചനം കാണിച്ചത് ആരും മറന്നിട്ടില്ല. നിങ്ങൾക്ക് സ്ത്രീകളോട് നീതി കാണിക്കാൻ ഒരിക്കലും കഴിയില്ല.

മലപ്പുറം ജില്ലയിൽ സർക്കാറിന്റെ സ്വന്തം ആശുപത്രിയിൽ ഒരു പുതിയ കെട്ടിടമുണ്ട്. കെട്ടിടത്തിന്റെ മുന്നിൽ ജവാൻ വേഷത്തിൽ രണ്ട് ജവാത്തികൾ കാവൽ നിൽപ്പുണ്ട്. ഏതെങ്കിലും ഒരു ആൺ തരി ആ കെട്ടിടത്തിനകത്തേക്ക് നുഴഞ്ഞു കയറുന്നുണ്ടോ എന്ന് നോക്കാനാണവർ നിൽക്കുന്നത്. പ്രസവ വാർഡും കുട്ടികളുടെ വാർഡുമാണ് ആ കെട്ടിടം.

ഞാൻ ആ കാവൽകാരികളിൽ ഒരാളോട് ചോദിച്ചു. പ്രസവ വാർഡിൽ പുരുഷൻമാരെ കടത്താതിരിക്കുന്നതിൽ ന്യായമുണ്ട്. എന്നാൽ കുട്ടികളുടെ വാർഡിൻ കടത്താത്തത് എന്തുകൊണ്ടാണ് ? അതിനവർ പറഞ്ഞ മറുപടി എനിക്കിഷ്ടായി പക്ഷേ, സ്ത്രീ പുരുഷ സമത്വവാദികളായ എല്ലാ ഇസത്തിനും കടുത്ത നിരാശ ഉണ്ടാക്കുന്ന മറുപടിയായിരുന്നു അത്.

'അവിടെ കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്ന അമ്മമാരുണ്ട്. കുട്ടികളെ കെട്ടിപിടിച്ച് കിടന്നുറങ്ങുന്ന അമ്മമാരുണ്ട്. കുട്ടികളെ പരിപാലിക്കുന്ന അമ്മമാരുടെ വസ്ത്രം ഏത് രീതിയിലാണെന്ന് അവർക്ക് തന്നെ അറിയില്ല. പല കോലത്തിലും ഭാവത്തിലുമായിരിക്കും ചില അമ്മമാർ. അവിടേക്ക് ആണുങ്ങൾ കടന്നുചെന്നാൽ ശരിയാവില്ല "എങ്ങനെയുണ്ട് അവരുടെ മറുപടി.

രാവും പകലും, കരയും കടലും, ഉദയവും അസ്തമയവുമൊക്കെ ഒന്നാവണമെന്ന് ശഠിക്കുന്നത് പോലെ, ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ഒരു വശമാകണമെന്ന് ശഠിക്കുന്നത് പോലെ വിഡ്ഡിത്തമല്ലാതെ മറ്റൊന്നുമല്ല. സ്ത്രീ പുരുഷ സമത്വവാദം.

Advertisment