Advertisment

മാനവ സംസ്‌കാരത്ത അങ്ങേയറ്റം സ്വാധീനിക്കേണ്ട വികാരമാണ് കൃഷി. കൃഷിക്കാരനെ മാനിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും... (പ്രതികരണം)

author-image
nidheesh kumar
New Update

publive-image

Advertisment

നല്ല ഒരു തൊഴിൽ സംസ്കാരം ഉണ്ടായിരുന്ന നാടായിരുന്നു നമ്മുടെ കേരളം. എല്ലാം തൊലച്ചു. തൊഴിലിനോട് ആർക്കും താല്പര്യമില്ലാതായി. തൊഴിലിന് വേണ്ടി അലഞ്ഞ ഒരുസമൂഹമായിരുന്നു നമ്മുടേത്. ഇന്ന് നമ്മുടെ നാട്ടിൽ തൊഴിൽ ചെയ്യാൻ താൽപ്പര്യമില്ല. എല്ലാ ചെറുപ്പക്കാരും വിദേശങ്ങളിലേയ്ക്ക് ചേക്കേറി.

സ്വന്തം വീട്ടിലെ കക്കൂസ് കഴുകാത്തോനൊക്കെ വിദേശ രാജ്യത്തു പോയി കക്കൂസും എല്ലാം കഴുകി പണമുണ്ടാക്കി. കാനഡയിൽ പഠനവിസയിൽ ജോലിക്കു പോകുന്ന പിള്ളേർ പോലും പെട്രോൾ പമ്പിലും 'ബേക്കറിയിലും''പാർടൈമായിട്ട് ജോലി ചെയ്യുന്നു. സ്വന്തം നാട്ടിൽ ചെയ്യുമോ. ദുരഭിമാനം. അതാണ് ഇന്ത്യൻ ജാതി വ്യവസ്തതയുടെ പ്രത്യേകത. തൊഴിലിനെ ജാതീയമായി തിരിച്ചു. ആശാരി, മൂശാരി, കരുവാൻ, കവറ അങ്ങനെ.

കുട്ടികളെല്ലാം വിദേശത്തേയ്ക്കു ചേക്കേറി. തിരിച്ചു വന്നവരും ഉണ്ട് വരാത്തവരും ഉണ്ട്. ഇനി തിരിച്ചു വന്നാലും നിങ്ങൾക്കൊന്നും ഇന്നാട്ടിൽ ജീവിക്കാനാവില്ല. നിങ്ങളുടെ തൊഴിലുകളെല്ലാം അന്യസംസ്ഥാന തൊഴിലാളികൾ കരസ്ഥമാക്കി. ബാക്കിയുള്ളത്, തൊഴിലുറപ്പും 'തൊഴിലിരുപ്പും' ആയി പോയി.

ഇതിൻ്റെ ഇടയിൽ കിടന്നു നട്ടം തിരിയുന്നവനാ ഇവിടത്തെ കൃഷിക്കാരൻ. ഇരുനൂറു രൂപക്കുകിട്ടിയ പൊട്ടാഷ് ആയിരത്തി എഴുനൂറ്റി അറുപതു രൂപ. മറ്റു വളങ്ങളുടെയും വില അങ്ങനെ തന്നെ. ദിവസം രണ്ടിടങ്ങഴി കൂലി വാങ്ങിയ കാലമെല്ലാം കഴിഞ്ഞു. ഇരുപതു കിലോ അരിയുടെ കൂലി കൊടുത്താലും ''പോരാ, കാലം മാറി.'

ചുമ്മാ കുത്തിയിരുന്ന് കൂലി മേടിക്കുന്ന തൊഴിലിരുപ്പ് കേരളത്തിൽ രൂപം കൊണ്ടു. ഇന്ത്യയിൽ മൊത്തമുണ്ടോന്നറിയില്ല. എന്തായാലും ഇവിടുത്തെ രാഷ്ട്രീയക്കാരാ അതിൻ്റെ കോർഡിനേറ്റർമാർ. ആയിരത്തി അമ്പത് തൊഴിൽ ദിനങ്ങളാ... എൻ്റെ പച്ചക്കറി തോട്ടത്തിൽ ചെയ്തത്.

എൻ്റെ പച്ചക്കറി തടങ്ങളുടെ ബണ്ടുകളിൽ തരുണികൾ കുന്തിച്ചിരുന്ന്'' ചെടികളുടെ വേരോട്ടം നിലച്ചുപോയെന്നു പറഞ്ഞാൽ മതിയല്ലോ. നല്ല പ്ലാനിങ്ങ് ഇല്ലാത്തതാ കുഴപ്പം. ചുമ്മാ ഇരുന്നാൽ പണം കിട്ടുമെന്നുള്ള മിഥ്യാധാരണ.

രാവിലെ മുതൽ മണ്ണിലും ചേറിലും വിയർപ്പിലും മുങ്ങി കുളിച്ച് ലോകത്തിൻ്റെ പട്ടിണി മാറ്റാൻ കഷ്ടപ്പെടുന്ന കൃഷിക്കാരനെ നിങ്ങൾ മാനിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. മാനവ സംസ്‌കാരത്ത അങ്ങേയറ്റം സ്വാധീനിക്കേണ്ട വികാരമാണ് കൃഷി. ഒരു ജീവിതോപാധി എന്നതിലുപരി അതൊരു വിപ്ലമായി കാണാതെ ഇനിയുള്ള കാലം മനുഷ്യനു മുന്നോട്ടുനീങ്ങാൻ ആവില്ല.

ഭക്ഷണമില്ലെങ്കിൽ ജീവിതമില്ല, ലോകവുമില്ല.

Advertisment