Advertisment

മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ അവിടുത്തെ വിശ്വാസികളാണ്  ഭരിക്കുന്നത്. ഇനി ക്ഷേത്രഭരണത്തിൽ രാഷ്ട്രീയക്കാർ വേണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ദൂരവ്യാപകമായ വിധിതന്നെ - പ്രതികരണത്തിൽ തിരുമേനി

author-image
nidheesh kumar
New Update

publive-image

Advertisment

വളരെക്കാലമായി ഭക്തർ ഉയർത്തുന്ന ആവശ്യമാണ് ക്ഷേത്ര ഭരണത്തിൽ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കണം എന്നത്. എന്നാൽ കാലങ്ങളായി രാഷ്ട്രീയക്കാർക്ക് ക്ഷേത്രവും ക്ഷേത്ര ഭരണവും ചാകര കൊയ്യാനുള്ള മേഖലയായി മാറിയിരിക്കുകയാണ്.

അവരുടെ നെഞ്ചത്തേറ്റ ചവിട്ടാണ് ഹൈക്കോടതി ദേവസ്വം ഡിവിഷൻ ബഞ്ചിന്റേതായി വന്നത്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ഒറ്റപ്പാലത്തുള്ള ഒരു ക്ഷേത്രത്തിന്റെ ഭരണ സമിതിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിനിധികളെ തിരഞ്ഞെടുത്തത് ഹൈക്കോടതി റദ്ദാക്കി.

ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാർ വേണ്ട എന്ന കൃത്യമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചു. ഇതിന് അപ്പീൽ പോകാനും നിവൃത്തിയില്ല. കാരണം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആന്ധ്രയിലെ ഒരു ക്ഷേത്രത്തിൽ സർക്കാർ എക്സി. ഓഫീസറെ നിയമിച്ചത് ആദ്യം ഹൈക്കോടതിയും പിന്നീട് അപ്പീൽ വന്നപ്പോൾ സുപ്രീം കോടതിയും റദ്ദാക്കി.

ഒരു ക്ഷേത്രത്തിന് വേണ്ടി നൽകിയ ഹർജിയുടെ വിധി ഹൈക്കോടതി മലബാർ ദേവസ്വം ബോർഡിലെ എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാക്കി എന്നത് നിസ്സാരമല്ല. കേരളത്തിൽ ഏത് ഭരണം വന്നാലും അതാത് ഭരണകക്ഷി പാർട്ടി നേതാക്കളാണ് ദേവസ്വം ബോർഡുകളിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഇതും കോടതി എടുത്ത് കളയാനാണ് സാധ്യത.

അങ്ങിനെ വന്നാൽ കേരളത്തിലെ വിവിധ ദേവസ്വം ബോർഡുകളിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള രാഷ്ട്രീയക്കാർ പടിയിറങ്ങേണ്ടിവരും.


മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ അവിടുത്തെ വിശ്വാസികൾ ഭരിക്കുമ്പോൾ ഹൈന്ദവ ക്ഷേത്രങ്ങൾ എന്തിനാണ് രാഷ്ട്രീയക്കാർ ഭരിക്കുന്നത്.


ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടു കൊടുക്കണം എന്നത് ദീർഘനാളത്തെ ഭക്തരുടെ ആവശ്യമാണ്. എന്നാൽ പല ക്ഷേത്രങ്ങളും രാഷ്ട്രീയ നേതാക്കളുടെ ഉപജീവന മാർഗമാണ്.

ഇതിനൊരു മാറ്റം വരണം ദൈവവിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാർ എന്തിനാണ് ക്ഷേത്രത്തിന്റെ പിറകേ നടക്കുന്നത് ? രാജ്യം മൊത്തം ഈ വിധി നടപ്പാക്കിയാൽ വിവിധ ദേവസ്വം ബോർഡുകൾ പിരിച്ച് വിടേണ്ടിവരും. ഇതൊരു നല്ല കാര്യമാണ്

Advertisment