Advertisment

നിയമസഭയുടെ ആദ്യ ദിനത്തില്‍ പഴയ വിജയനായിരുന്നെങ്കില്‍ എന്തോ പറഞ്ഞേനെയെന്ന് പറഞ്ഞ പിണറായി രണ്ടാം ദിവസം മാത്യു കുഴല്‍നാടന്‍ നേര്‍ക്കുനേര്‍ നിന്ന് പൊരുതിയപ്പോള്‍ രൗദ്രഭാവം പൂണ്ട് പദവിയുടെ മഹത്വം മറന്നതെന്തുകൊണ്ട് ? പിണറായി അസ്വസ്ഥനായിരുന്നോ ? ഇഡി ഒരു ദുസ്വപ്നമാണോ ? ഗൗരവക്കാരനായി മറ്റുള്ളവരെ മുഴുവന്‍ അകറ്റിനിര്‍ത്തുമ്പോള്‍ ഒരു നല്ലത് പറഞ്ഞുകൊടുക്കാന്‍ പിണറായിക്കാരുമില്ലാതെപോയി ! ആകെയുള്ളത് മൂവര്‍ സംഘം മാത്രം - പ്രതികരണത്തില്‍ തിരുമേനി

author-image
nidheesh kumar
New Update

publive-image

Advertisment

നിയമസഭാ സമ്മേളനത്തിന്റെ ഒന്നാം ദിവസം ഷാഫി പറമ്പിലിന്റെ അടിയന്തിര പ്രമേയമായിരുന്നു. അടിയന്തിര പ്രമേയത്തിന് മറുപടി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്മർദ്ദത്തിനടിപ്പെടാതെ വളരെ തന്മയത്വത്തോടെയാണ് പിണറായി മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ ഓർമ്മകൾ പഴയ വിജയനിലേക്ക് പോകുകയും ചെയ്തു. താനിരിക്കുന്ന സ്ഥാനത്തിനനുസരിച്ച് മാത്രമേ തനിക്ക് മറുപടി പറയാൻ കഴിയു എന്ന നിലപാടിൽ നിന്ന മുഖ്യമന്ത്രിയെയാണ് നിയമസഭയിൽ കണ്ടത്.


എന്നാൽ രണ്ടാം ദിവസം വ്യത്യസ്തനായ പിണറായിയെയാണ് നിയമസഭ കണ്ടത്. മാത്യൂ കുഴൽ നാടന്റെ അടിയന്തിര പ്രമേയ അവതരണം പിണറായിയുടെ സമനില തെറ്റിക്കുന്നതാണ് കണ്ടത്.


ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് മാത്യു കുഴൽ നാടൻ കത്തിക്കയറിയത്. മുഖ്യമന്ത്രിയും സ്വപ്നയും ശിവശങ്കറും കോൺസൽ പ്രതിനിധിയും ക്ലിഫ് ഹൗസിൽ കൂടിക്കണ്ടു എന്ന റിമാൻഡ് റിപ്പോർട്ടിലെ പരാമർശം മാത്യു ഉന്നയിച്ചപ്പോൾ പിണറായി രൗദ്രഭാവം പൂണ്ടു പച്ചക്കള്ളം എന്ന് പറഞ്ഞപ്പോൾ പിണറായിയുടെ ശരീര ഭാഷ തന്നെ മാറിയിരുന്നു.

പിന്നീട് നടന്നത് ഒരു വാക്പോര് ആയിരുന്നു. സഭയുടെ നാഥനായ മുഖ്യമന്ത്രി കുഴൽ നാടന്റെ തുടർ ചോദ്യങ്ങൾക്ക് മറുപടിയായി ഗർജ്ജിക്കുകയായിരുന്നു.

ഇവിടെയാണ് പിണറായിക്ക് പിഴച്ചത്. നിയമസഭയിൽ ഒരംഗത്തിന് മറുപടി നൽകുമ്പോൾ എന്തിനാണ് മുഖ്യമന്ത്രി ഇത്രയും ക്ഷുഭിതനാകുന്നത് ? ഇവിടെയാണ് മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിൽ ആകുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വീണ വിജയന്റെ മെന്ററെക്കുറിച്ച് മാത്യു കുഴൽ നാടൻ പരാമർശിച്ചപ്പോഴും മുഖ്യമന്ത്രി കുപിതനായി.

എത്രയോ മുഖ്യമന്ത്രിമാരെ കേരള നിയമസഭ കണ്ടിരിക്കുന്നു. അവരാരും ഇങ്ങിനെ പൊട്ടിത്തെറിച്ച് കണ്ടിട്ടില്ല. മർമ്മത്തിൽ കുത്തിയാൽ കുത്ത് ഏൽക്കും എന്നതിന്റെ തെളിവാണ് ഇത്.


പിണറായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ലൈഫ് മിഷൻ കേസിന്റെ അന്വേഷണം അപകടത്തിലേക്ക് പോകുന്നു എന്ന് പിണറായിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.


ഇ.ഡി.യുടെ ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ ശിവശങ്കർ മുഖ്യമന്ത്രിക്ക് കവചം തീർത്താണ് മൊഴി കൊടുത്തത്. എന്നാൽ ഇത്തവണ തന്നെ ഒറ്റിക്കാണു മോ എന്ന ഭയം മുഖ്യമന്ത്രിയെ വേട്ടയാടുന്നുണ്ട്. കാരണം ശിവശങ്കറെ മാപ്പ് സാക്ഷിയാക്കാൻ ഇഡി വാക്ക് കൊടുത്തോ എന്ന് പിണറായി സംശയിക്കുന്നു.

ഇനി സി.എം. രവീന്ദ്രന്റെ വായിൽ നിന്നും എന്തെങ്കിലും അബദ്ധം വീണാൽ പിന്നെ പിണറായിക്ക് പിടിച്ച് നിൽക്കാൻ പറ്റില്ല. കാരണം സി.എം.രവീന്ദ്രന് ശിവശങ്കറിന്റെയത്രയും ബുദ്ധി ഇല്ല.

publive-image

എത്ര ഒളിപ്പിച്ചാലും രവീന്ദ്രനെ ഇഡി പൊക്കും. ഇഡിയെ സംബന്ധിച്ചും ഈ കേസ് നിർണായകമാണ്. ഇത് വരെയുള്ള കേസുകളിൽ കേന്ദ്ര ഏജൻസികൾ വെള്ളം ചേർത്തു എന്നു പറഞ്ഞത് സ്വപ്ന തന്നെയാണ്. ഇതിന്റെ അന്വേഷണവും ആ വഴിക്ക് പോയാൽ ഇഡി ക്ക് ഇനി കേരളത്തിൽ കാല് കുത്താൻ പറ്റില്ല.

മാത്രമല്ല സ്വപ്ന കേരള സമൂഹത്തിന്റെ വിശ്വാസ്യത നേടിക്കഴിഞ്ഞിരിക്കുന്നു. സ്വപ്ന പ്രതിയാണെങ്കിലും സ്വപ്നയുടെ തുറന്ന് പറച്ചിൽ സ്വപ്നയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചു. ഈ സാഹചര്യത്തിൽ വേണം സ്വപ്നയുടെ 164 ന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ രണ്ടാം ഘട്ട അന്വേഷണത്തെ നോക്കിക്കാണേണ്ടത്.

അതാണ് പിണറായിയുടെ ഉറക്കം കെടുത്തുന്നത്. ക്ലിഫ് ഹൗസിലെ സിസിടിവി കശ കേടായതും ഈ പശ്ചാത്തലത്തില്‍ വേണം കൂട്ടി വായിക്കാന്‍.

പിണറായിക്ക് പിഴച്ചത് ഒറ്റക്കാര്യത്തിൽ. ഭരണം കൊണ്ടുപോകാൻ നല്ല ഉപദേശകരില്ല എന്നതാണ് മുഖ്യമന്തിയായതു മുതൽ പിണറായിക്ക് പറ്റിയ വീഴ്ച. സ്വന്തം ധിക്കാരവും ധാർഷ്ട്യവും മൗനവും കൊണ്ട് പിണറായി മറ്റുള്ളവരിൽ നിന്ന് കൃത്രിമമായി ഒരു അകലം സൃഷ്ടിച്ചു. പേഴ്സണൽ സ്റ്റാഫിനെപ്പോലും അകറ്റി നിർത്തി.


സി.എം. രവീന്ദ്രനും ശിവശങ്കറും പുറത്ത് ബ്രിട്ടാസും അടങ്ങുന്ന ഒരു തലത്തിലേക്ക് പിണറായി ചുരുങ്ങി. ക്യാബിനറ്റിലെ മറ്റ് മന്ത്രിമാരെപ്പോലും അടുപ്പിച്ചില്ല. എല്ലാവരും പേടിച്ച് ദൂർവാസാവിനെ കാണുന്നതുപോലെയാണ് മുഖ്യമന്ത്രിയെ കണ്ടത്. മറ്റുള്ളവരുമായി സൃഷ്ടിച്ച ഈ അകൽച്ച, ഈ അകൽച്ച മൂലമുണ്ടായ കമ്മ്യൂണിക്കേഷൻ ഗ്യാപ് ഇത് രണ്ടുമാണ് പിണറായി ഭരണത്തെ തകർത്തെറിഞ്ഞത്.


ഉന്നത ത്തിലെ അഴിമതി മുതലെടുത്ത് താഴേത്തട്ടിലും അഴിമതി വ്യാപകമായി. ദുരിതാശ്വാസ നിധിയിൽ വരെ കൈയ്യിട്ട് വാരുന്ന അവസ്ഥ. അതെ പിണറായി എന്ന വമ്പന്റെ പതനം ആസന്നം 'The end of the tail has started showing'

Advertisment