Advertisment

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ ആരംഭിക്കുമ്പോൾ... പരീക്ഷാ ടൈം ടേബിൾ പുന:പരിശോധിക്കണം (പ്രതികരണം)

author-image
nidheesh kumar
New Update

publive-image

Advertisment

സ്കൂൾ വാർഷിക പരീക്ഷ മാർച്ച്‌ 13 മുതൽ ആരംഭിക്കും. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷാ ടൈം ടേബിൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നിലവിലുള്ളതിൽ നിന്ന് വ്യത്യസ്ഥമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തവണ പരീക്ഷ ടൈം ടേബിൾ ക്രമീകരിച്ചത്.

എൽ.പി, യു.പി വിഭാഗങ്ങൾക്ക്, തിങ്കൾ മുതൽ വ്യാഴം വരെ 1:30 മുതൽ 3:45 വരെയും, വെള്ളിയാഴ്ച 2:15 മുതൽ 4:45 വരെയും (കൂൾ ഓഫ് ടൈം ഉൾപ്പെടെ). ഹൈസ്കൂൾ വിഭാഗങ്ങൾക്ക് വിഷയമനുസരിച്ച് 1:30 മുതൽ 4:15 വരെ നീളുന്നുണ്ട്. വെള്ളിയാഴ്ച 2:15 മുതൽ 5 മണി വരെയും (കൂൾ ഓഫ് ടൈം ഉൾപ്പെടെ).

വുശുദ്ധ റമദാനും കൊടും വേനലുമുള്ള മാർച്ച് മാസം നട്ടുച്ചക്കാണ് പരീക്ഷ ആരംഭിക്കുന്നത്. മുൻകാലങ്ങളിൽ വെള്ളിയാഴ്‌ചത്തെ പരീക്ഷ ഒഴിവാക്കാറുണ്ടെങ്കിലും ഈ പ്രാവശ്യം റമദാൻ മാസമായിട്ടു പോലും വെള്ളിയാഴ്ച ദിവസങ്ങളിൽ പരീക്ഷയുണ്ട്.

നോമ്പനുഷ്ഠിക്കുന്ന പ്രൈമറി തലം ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഇത് ഏറെ പ്രയാസമുണ്ടാക്കുമെന്നത് സാമാന്യ ബുദ്ധിയുള്ള ആരും സമ്മതിക്കും. ഇതിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ആയതിനാൽ ഈ സമയ ക്രമം സർക്കാർ പുന:പരിശോധിക്കതന്നെ വേണം.

Advertisment