Advertisment

പക്ഷിയേക്കാൾ രണ്ടിരട്ടി വലിപ്പമുള്ള ഉ​ഗ്ര വിഷ പാമ്പിന്റെ കണ്ണുകളിൽ ആഞ്ഞ് കൊത്തി പക്ഷി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

author-image
admin
New Update

publive-image

Advertisment

ദിവസേന ആയിരക്കണക്കിന് പക്ഷികളുടേയും മൃഗങ്ങളുടേയും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. അതില്‍ രസകരമായ വീഡിയോകളും അതിജീവനത്തിനായുള്ള അവയുടെ പോരാടങ്ങളും വേട്ടയും എല്ലാം ഉണ്ടാവാറുണ്ട്.

അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു പക്ഷിയും പാമ്പുമാണ് വീഡിയോയിൽ. ബൂംസ്ലാങ് പാമ്പിനെ ഗ്രേ ഹെഡഡ് ബുഷ്‌ഷ്രൈക്ക് ആണ് ആക്രമിക്കുന്നത്. ആഫ്രിക്കൻ കാടുകളിൽ കാണപ്പെടുന്ന ഉ​ഗ്രവിഷമുള്ള പാമ്പാണ് ബൂംസ്ലാങ്.

സൗത്താഫ്രിക്കയിലെ മാലമാല ഗെയിം റിസർവിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ ഒരു വിഷപ്പാമ്പിന്റെ രണ്ട് കണ്ണുകളും കൊത്തിപ്പറിച്ചെടുക്കുകയാണ് പക്ഷി. ഉ​ഗ്ര വിഷമുള്ള ഈ പാമ്പിന് പക്ഷിയേക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്. ടൂറിസ്റ്റുകൾക്കൊപ്പം സഫാരിക്കിറങ്ങിയതായിരുന്നു ​ഗൈഡായ പീറ്റർ വാൻ വിക്ക്.

ആ സമയത്താണ് ഒരു പ്രത്യേക രീതിയിൽ ചില പക്ഷികൾ ബഹളമുണ്ടാക്കുന്നത് ശ്രദ്ധിക്കുന്നത്. ആദ്യം പീറ്റർ കരുതിയിരുന്നത് ഏതോ പാമ്പ് പക്ഷികളെ ആക്രമിക്കുന്നതായിരിക്കാം ബഹളത്തിന് കാരണം എന്നാണ്. എന്നാൽ, പീറ്റർ അടുത്ത് ചെന്ന് നോക്കി. അപ്പോൾ പക്ഷി പാമ്പിനെ ആക്രമിക്കുകയായിരുന്നു. ആ സമയത്ത് പീറ്റർ ആ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

വീഡിയോയിൽ തറയിലൂടെ ഇഴഞ്ഞുപോകാൻ ശ്രമിക്കുന്ന പാമ്പിനെ പക്ഷി തുടരെത്തുടരെ ആക്രമിക്കുന്നത് കാണാം. ആക്രമിക്കുന്നതിനിടെ പാമ്പിന്റെ കണ്ണുകൾ രണ്ടും പക്ഷി കൊത്തിപ്പറിച്ചു. അതിനിടയിൽ പല പ്രാവശ്യം പാമ്പ് രക്ഷപ്പെടാൻ നോക്കുന്നുണ്ട് എങ്കിലും പക്ഷി അതിന് അവസരം നൽകുന്നില്ല. ഇടയ്ക്ക് പക്ഷി മരച്ചില്ലയിൽ പോയി ഇരിക്കുന്നുണ്ട് എങ്കിലും വീണ്ടും വീണ്ടും വീണ്ടും വന്ന് ആക്രമിക്കുന്നത് കാണാം.

“പാമ്പ് രക്ഷപ്പെടാൻ പലതവണ ശ്രമിച്ചതാണ്. പക്ഷേ, പക്ഷി അതിന് സമ്മതിച്ചില്ല. അത് താഴേക്ക് വന്ന് വീണ്ടും വീണ്ടും പാമ്പിനെ ആക്രമിക്കും, തുടർന്ന് അടുത്തുള്ള ഒരു മരച്ചില്ലയിലേക്ക് തിരികെ പറക്കും, വീണ്ടും പാമ്പിനെ ആക്രമിക്കും. ഇത് തന്നെ ആവർത്തിക്കുകയായിരുന്നു“ എന്ന് പീറ്ററും പറഞ്ഞു. സാധാരണയായി ഈ ഇനത്തിൽ പെട്ട പക്ഷികൾ അറിയപ്പെടുന്നത് തന്നെ അതീവ അപകടകാരികളായിട്ടാണ്. തന്നേക്കാൾ ഏറെ വലിപ്പമുള്ള ജീവികളെ പോലും ഇല ആക്രമിക്കാറുണ്ട്.

Advertisment