Advertisment

ഭാര്യയുമായി രഹസ്യബന്ധമുണ്ടായിരുന്ന യുവാവിനെ കൊന്ന് വനത്തിൽ തള്ളി; വ്യാപാരി അറസ്റ്റിൽ

New Update
suchin kumar.jpg

ഡൽഹി: ഭാര്യയുമായി രഹസ്യബന്ധമുണ്ടായിരുന്ന യുവാവിനെ കൊന്ന് വനത്തിൽ തള്ളിയ കേസിൽ വ്യാപാരി അറസ്റ്റിൽ. ദക്ഷിണ ഡൽഹിയിലെ സംഗം വിഹാറിൽ ടീ ഷർട്ട് നിർമാണ യൂനിറ്റ് നടത്തിയിരുന്ന ഹാഷിബ് ഖാൻ (31) ആണ് അറസ്റ്റിലായത്. തന്‍റെ മുൻ ജീവനക്കാരനായിരുന്ന സചിൻ കുമാറിനെ (22) ആണ് ഇയാൾ കൊലപ്പെടുത്തിയത്. 

ഭാര്യ ഷബീന ബീഗത്തെ കൊണ്ട് സചിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്. സംഭവത്തിൽ ഷബീനയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊണാട്ട് പ്ലേസിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു സചിൻ. സചിനെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഹാഷിബിൽനിന്ന് സചിൻ രണ്ട് ലക്ഷം രൂപ വായ്പ വാങ്ങിയതായി കണ്ടെത്തി.

Advertisment