Advertisment

നടി സുമലത അംബരീഷ് ബിജെപിയിലേക്ക്; കുമാരസ്വാമിക്ക് പിന്തുണ നല്‍കുമെന്ന് സുമലത

New Update
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം 18നു പറയാമെന്ന് സുമലത

മാണ്ഡ്യ: നടിയും മാണ്ഡ്യയിലെ സ്വതന്ത്ര എംപിയുമായ    സുമലത അംബരീഷ് ബിജെപിയില്‍ ചേരും.മാണ്ഡ്യ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് പിന്തുണ നല്‍കുമെന്നും സുമലത പറഞ്ഞു.  ‘ഞാന്‍ മാണ്ഡ്യ വിട്ടുപോകില്ല, വരും ദിവസങ്ങളിലും നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കും, ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു’- സുമലത പറഞ്ഞു .

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ കുമാരസ്വാമിയുടെ മകന്‍ നിഖിലിനെ പരാജയപ്പെടുത്തിയാണ് ബിജെപി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സുമലത ലോക്സഭയിലെത്തിയത്.

 

Advertisment