Advertisment

മലപ്പുറം ജില്ലാ പഞ്ചായത്തിലെ ഏജൻസി വർക്ക് : സമഗ്ര അന്വേഷണം നടത്തണം-വെൽഫെയർ പാർട്ടി

New Update
വിദ്വേഷ പ്രചരണം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ വെൽഫെയർ പാർട്ടി പോലീസിൽ പരാതി നൽകി

മലപ്പുറം : സ്വന്തമായി എഞ്ചിനീയറിംഗ് വിങ്ങ് ഉണ്ടായിട്ടും വർക്കുകൾ വ്യാപകമായി ഏജൻസികളെ ഏൽപ്പിച്ചത്മൂലം ജില്ലാ പഞ്ചായത്തിന് വന്ന അധിക ചിലവിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

 2022-23 വർഷത്തിൽ 130 കോടിയുടെ പ്രവൃത്തികൾ അക്രഡിറ്റഡ് ഏജൻസികൾക്ക് അധിക റേറ്റുകൾക്ക് നൽകിയത് വഴി 65 ലക്ഷം രൂപയുടെ നഷ്ടം ജില്ലാ പഞ്ചായത്തിനുണ്ടായെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

 ഇത്തരം നീക്കത്തിലൂടെ നടക്കാൻ സാധ്യതയുള്ള അഴിമതിയേയും സ്വജനപക്ഷപാതിത്വത്തേയും കുറിച്ച് പഞ്ചായത്ത് ഡയറക്ടറേറ്റ് വിശദമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ട് വരണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, , ഖാദർ അങ്ങാടിപ്പുറം, അഷ്റഫലി കട്ടുപ്പാറ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, അഷറഫ് കെ കെ, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ എന്നിവർ സംസാരിച്ചു.

Advertisment