Advertisment

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ 500 വിദ്യാര്‍ഥിനികള്‍ക്ക് ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ അവാര്‍ഡ്സ് സ്കോളര്‍ഷിപ്പ്

New Update
AMAZON  FUTURE ENG.jpg

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിനു മുന്നോടിയായി ഇന്ത്യയിലെ ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ സ്കോളര്‍ഷിപ്പ് പ്രോഗ്രാമിനു കീഴില്‍  500 വിദ്യാര്‍ഥിനികള്‍ക്ക് സ്കോളര്‍ഷിപ്പുമായി ആമസോണ്‍ ഇന്ത്യ. സാങ്കേതിക വിദ്യയില്‍ കരിയര്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ തുറക്കുന്നതാണ് ഈ സ്കോളര്‍ഷിപ്പ്. സാങ്കേതിക വ്യവസായത്തില്‍ ഏറെ വൈവിധ്യവും പ്രോത്സാഹനവും ഉള്‍പ്പെടുത്തുന്നതിനും അടുത്ത തലമുറയിലെ വനിതാ നേതാക്കളെ ശാക്തീകരിക്കുന്നതിനുമുള്ള ആമസോണിന്‍റെ പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ സംരംഭം.

Advertisment

പ്രോഗ്രാമിന്‍റെ വിജയത്തെ അടിസ്ഥാനമാക്കി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ അനുബന്ധ പഠന മേഖലകളിലെ കോഴ്സുകള്‍ക്ക് വിദ്യാര്‍ഥിനികള്‍ക്ക് 50,000 രൂപ പ്രതിവര്‍ഷം ലഭിക്കും. സാമ്പത്തിക സഹായത്തോടൊപ്പം സാങ്കേതിക വിദ്യയിലെ ഭാവി വനിതാ നേതാക്കള്‍ക്ക് സാങ്കേതിക മേഖലയില്‍ വിജയകരമായ കരിയര്‍ കെട്ടിപ്പെടുത്തുന്നതിന്  ആമസോണ്‍ ജീവനക്കാരുടെ മെന്‍റര്‍ഷിപ്പും വിപുലമായ വ്യക്തിഗത കോഡിംഗ് ബൂട്ട് ക്യാമ്പുകളും ലഭിക്കും. ബൂട്ട് ക്യാമ്പുകളിലും വെബിനാറുകളിലും മറ്റും വിദ്യാര്‍ഥികള്‍ക്ക് തടസമില്ലാത്ത പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത ലാപ്ടോപ്പുകള്‍ നല്‍കുന്നതാണ്.

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോള്‍, കഴിവും അവസരവും തമ്മിലുള്ള വിടവ് നികത്താനുള്ള ആമസോണിന്‍റെ സമര്‍പ്പണം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നു. അതോടൊപ്പം സാങ്കേതികവിദ്യ മേഖലയില്‍ വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നു. നമുക്കെല്ലാവര്‍ക്കും ഒരു മികച്ച ലോകം കെട്ടിപ്പെടുക്കാന്‍ സാങ്കേതിക വിദ്യയില്‍ അടുത്ത തലമുറയിലെ വനിതാ നേതാക്കള്‍ക്കായി നിക്ഷേപം നടത്തുകയാണ് ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ ഇന്‍റേണ്‍ പ്രോഗ്രാമിലൂടെയെന്ന്  ആമസോണ്‍ ഇന്ത്യ, ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ ലീഡ് അക്ഷയ് കശ്യപ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പാക്കാന്‍ 49-ാമത് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് #inspireInclusion എന്ന പ്രമേയത്തിന് കീഴില്‍  #ShelsAmazon കാമ്പയിന്‍റെ മൂന്നാം പതിപ്പ് ആമസോണ്‍ ഇന്ത്യ പുറത്തിറക്കുകയാണ്. കമ്പനിക്കകത്തും പുറത്തും സ്ത്രീ ശാക്തീകരണത്തിന് ആമസോണിന്‍റെ വിവിധ സ്ഥാപനങ്ങള്‍ നടപ്പാക്കിയ 49 വ്യത്യസ്ത പരിപാടികളും സംരംഭങ്ങളും ആനുകൂല്യങ്ങളും വ്യക്തമാക്കുന്നതാണ് ഈ കാമ്പയിന്‍. സ്ത്രീകളുടെ പ്രൊഫഷണല്‍ യാത്ര മുന്നോട്ടു നയിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനുള്ള ആമസോണിന്‍റെ സമര്‍പ്പണത്തിനുമുള്ള പ്രധാന പങ്ക് വഹിച്ചിട്ടുള്ളതാണ് ഈ സംരംഭങ്ങള്‍.

 

Advertisment