Advertisment

അമിതാഭ് ബച്ചൻ ആശുപത്രിയിൽ; ആൻ‌ജിയോപ്ലാസ്റ്റിക്ക് വിധേയനായി

New Update
ഷൂട്ടിംഗ് സെറ്റില്‍ വച്ചുണ്ടായ അപകടം ; നടന്‍ അമിതാഭ് ബച്ചന് പരുക്ക്

മുബൈ: ബോളുവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചൻ  ആശുപത്രിയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് താരം ചികിത്സ തേടിയിരിക്കുന്നത്. മുംബൈയിലെ സ്വകാര്യആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. 

കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്. ബച്ചന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്തുണയ്ക്ക് നന്ദിയെന്ന് അമിതാഭ് ബച്ചൻ എക്സില്‍ കുറിച്ചു. ഇന്ന് രാവിലെയാണ് താരത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Advertisment