Advertisment

അയോധ്യയിൽ കുടുംബസമേതം ദർശനത്തിന് പോകുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ; ഡൽഹി മുഖ്യമന്ത്രിയുടെ തീരുമാനം ഇങ്ങനെ

New Update
ഒമിക്രോണ്‍: ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍; സ്കൂ​ളു​ക​ള്‍, കോ​ള​ജ് അടച്ചിടും, വി​വാ​ഹ-​മ​ര​ണ ച​ട​ങ്ങു​ക​ള്‍​ക്ക് 20 പേ​ര്‍​

ഡൽഹി: അയോധ്യയില്‍  പ്രതിഷ്ഠാ 22 നു  പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞാൽ മറ്റൊരു ദിവസം തന്റെ കുടുംബാംഗങ്ങൾക്കൊപ്പം അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി  അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസും തൃണമൂലും സി.പി.എമ്മും ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നിലപാടെടുത്തിരുന്നു.

 

 ഇതാദ്യമായാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി പ്രതികരിക്കുന്നത്. ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ ചൊവ്വാഴ്ച നടന്ന സുന്ദരകാണ്ഡം പാരായണം ചെയ്യുന്ന ചടങ്ങില്‍ കെജ്‌രിവാളും ഭാര്യയും പങ്കെടുത്തിരുന്നു. എന്നാൽ അരവിന്ദ് കെജ്‌രിവാളിന് അയോധ്യയിലെ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

Advertisment