Advertisment

കശുവണ്ടി തൊഴിലാളികളെ സിപിഐഎം വഞ്ചിച്ചു; കെസി വേണുഗോപാൽ

New Update
k c venugopal kayamkulam1.jpg

കായംകുളം : പത്തിയൂർ കശുവണ്ടി ഫാക്ടറിയിൽ പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു കെസി വേണുഗോപാൽ...കശുവണ്ടി തൊഴിലാളികൾ നേരിടുന്ന കനത്ത അവഗണനയെ കുറിച്ചായിരുന്നു തൊഴിലാളികൾക്ക് കെസിയോട് പറയാൻ ഉണ്ടായിരുന്നത്...കൃത്യമായി തൊഴിൽ ലഭിക്കുന്നില്ല എന്നതാണ് ഇവരെ കൂടുതൽ വലയ്ക്കുന്നത്, ആനുകൂല്യങ്ങളെ പറ്റി സർക്കാർ പറയുന്നത് അല്ലാതെ ഒന്നും നൽകുന്നില്ല.

സ്ഥിരമായി തൊഴിൽ ഇല്ലാത്തതിനാൽ പലരും വലിയ ബുദ്ധിമുട്ടിലാണ് കഴിയുന്നത്...കഴിഞ്ഞ എട്ട് വർഷമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ കശുവണ്ടി തൊഴിലാളി വഞ്ചിക്കുയകയാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

2016ൽ കശുവണ്ടി തൊഴിലാളികൾക്ക് വേണ്ടി അധികാരത്തിലേറുന്നുവെന്ന് പറഞ്ഞ സർക്കാർ നാളിതുവരെ തൊഴിലാളികളെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും, തൊഴിലാളി പാർട്ടി എന്ന് അവകാശപ്പെടുന്ന സിപിഐഎം ന് മറ്റ് പല താൽപ്പര്യങ്ങളുമാണ് ഉള്ളതെന്നും കെസി പറഞ്ഞു...തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ തൊഴിൽ മേഖലയിൽ ഉള്ളവരെ സന്ദർശിച്ചാണ് കെസി വേണുഗോപാലിന്റെ പ്രചാരണം പുരോഗമിക്കുന്നത്.

Advertisment