Advertisment

എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചന്ദ്രബാബു നായിഡുവിന്റെ ഹർജിയിൽ തീരുമാനമായില്ല , ഇനി ചീഫ് ജസ്റ്റിസ് വാദം കേൾക്കും

New Update
വിവിഐപി പരിഗണന നിഷേധിച്ചു:  ചന്ദ്രബാബു നായിഡുവിനെ വിമാനത്താവളത്തില്‍ ദേഹപരിശോധനയ്ക്ക് വിധേയനാക്കി ; പ്രതിഷേധിച്ച് ടിഡിപി

നൈപുണ്യ വികസന അഴിമതി കേസിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന്  ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നൽകിയ ഹർജിയിൽ തീരുമാനമായില്ല. ഇനി ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇനി പരിഗണിക്കും. 

ഇന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാൻ മാറ്റി. ഇന്ന് ബെഞ്ച് വിധി പ്രസ്താവിച്ചപ്പോൾ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധി പുറപ്പെടുവിച്ചതിനാൽ അവരുടെ തീരുമാനത്തിൽ സമവായമുണ്ടായില്ല. തുടർന്ന് ബെഞ്ച് വിഷയം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് അയക്കുകയായിരുന്നു 

ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരുടെ ബെഞ്ചിന് അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ നടപ്പാക്കുന്നത് സംബന്ധിച്ച് യോജിപ്പില്ല. ഈ വകുപ്പ് പ്രകാരം, അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് അനുമതി വാങ്ങാൻ വ്യവസ്ഥയുണ്ട്. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് അനുമതി വാങ്ങേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് വിശ്വസിച്ചു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ ഈ കേസിൽ ബാധകമല്ലെന്ന് ജസ്റ്റിസ് ബേല ത്രിവേദി വിശ്വസിച്ചു.

Advertisment