Advertisment

പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ മാസംതോറും പരിശോധിക്കും: മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ്

New Update
paalam kottayam.jpg

കോട്ടയം: നിർമ്മാണം നടക്കുന്ന എല്ലാ പാലങ്ങളുടെയും പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തീകരിക്കുന്നതിനായി മാസം തോറും പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മണിമലയാറിന് കുറുകെ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയേയും മണിമല - പഴയിടം- ചേനപ്പാടി റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന  ചെറുവള്ളിപ്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വർഷം കൊണ്ട് സംസ്ഥാനത്ത് നൂറ് പാലങ്ങൾ പൂർത്തീകരിച്ച് പശ്ചാത്തല വികസനം സാധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ചെറുവള്ളി പള്ളി പാരിഷ് ഹാളിൽ നടന്ന ഉദ്ഘാടന യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ  മുകേഷ് കെ. മണി അജിതാ രതീഷ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. സി.ആർ. ശ്രീകുമാർ  ബിനോയ് വർഗ്ഗീസ് , ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി,ഗ്രാമപഞ്ചായത്തംഗങ്ങളായ അഭിലാഷ് ബാബു, മിനി മാത്യു, പൊതുമരാമത്ത് വകുപ്പു  പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ എം.ടി. ഷാബു, അസിസ്റ്റന്റ് എൻജിനീയർ എ.ഹഫീസ് മുഹമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. എം.എ.ഷാജി, എ.എം. മാത്യു, അഡ്വ. പി.ജീരാജ്, പി.പി.ഇസ്മയിൽ, കെ.വി.നാരായണൻ നമ്പൂതിരി, ജോബി കേളിയംപറമ്പിൽ, ഷെമീർ ഷാ, കെ.എച്ച്. റസാക്ക്, എച്ച്.അബ്ദുൾ അസീസ്, സി. വി. തോമസുകുട്ടി, തമ്പിച്ചൻ മങ്കാശ്ശേരി, ജോസ് മടുക്കക്കുഴി, ചെറുവള്ളി പള്ളി വികാരി റവ.ഫാദർ അജി അത്തിമൂട്ടിൽ എന്നിവർ പങ്കെടുത്തു.

Advertisment